അധികാരത്തിലെത്തിയാല്‍ പൊതുസുരക്ഷാ നിയമം എടുത്തുകളയുമെന്നു ഉമര്‍ അബ്ദുല്ല
നിസാര കാരണങ്ങള്‍ ചുമത്തി നിരവധി പേരെ അറസ്റ്റു ചെയ്യാന്‍ കാരണമായ നിയമത്തിനെതിരേ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഉമര്‍ അബ്ദുല്ലയുടെ പ്രസ്താവന

ശ്രീനഗര്‍: അടുത്ത തിരഞ്ഞെടുപ്പില്‍ ജമ്മുകശ്മീരില്‍ തങ്ങള്‍ അധികാരത്തിലെത്തിയാല്‍ വിവാദ നിയമമായ പൊതുസുരക്ഷാ നിയമം എടുത്തുകളയുമെന്നു നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല. പുല്‍വാമയില്‍ സംഘടിപ്പിച്ച പൊതുപരിപാടിയിലാണ് മുന്‍ മുഖ്യമന്ത്രി കൂടിയായ ഉമര്‍ അബ്ദുല്ലയുടെ പ്രസ്താവന. നിസാര കാരണങ്ങള്‍ ചുമത്തി നിരവധി പേരെ അറസ്റ്റു ചെയ്യാന്‍ കാരണമായ നിയമത്തിനെതിരേ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഉമര്‍ അബ്ദുല്ലയുടെ പ്രസ്താവന. നിരവധി അംഗവൈകല്യം വന്ന സര്‍ക്കാരുകളാണ് ഇതുവരെ സംസ്ഥാനം ഭരിച്ചത്. ഇതിന് അറുതി വരണം. ഇന്നത്തെ ദുരവസ്ഥയില്‍ നിന്നും സംസ്ഥാനത്തെ മോചിപ്പിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണ്. ജനങ്ങള്‍ക്കു വേദനയില്‍ നിന്നു ആശ്വാസവും മോചനവും നല്‍കുന്നവരാവണം സര്‍കാര്‍. അതിനാല്‍ തന്നെ തങ്ങള്‍ അധികാരത്തിലെത്തിയാല്‍ പൊതുസുരക്ഷാ നിയമം എടുത്തുകളയുന്നതടക്കമുള്ള നടപടികള്‍ കൈക്കൊള്ളും- ഉമര്‍ അബ്ദുല്ല പറഞ്ഞു. അതേസമയം ഉമര്‍ അബ്ദുല്ലയുടെ പ്രസ്താവന യുക്തിരഹിതമാണെന്നായിരുന്നു പിഡിപിയുടെ പ്രതികരണം.
RELATED STORIES
ആലപ്പുഴയിലെ മുദ്രാവാക്യം കേസ്: അറസ്റ്റിലായവരെ വിലങ്ങണിയിച്ച പോലിസിന്...
27 May 2022 6:54 PM GMTഅബൂദബി-ദോഹ റൂട്ടില്‍ പ്രതിദിനം മൂന്ന് സര്‍വീസുകള്‍ കൂടി
27 May 2022 6:13 PM GMT'പ്രേക്ഷകര്‍ക്ക് ഇനിയും വിഷലിപ്തമായ ഒരുപാട് കാളരാത്രികള്‍...
27 May 2022 4:57 PM GMTഗ്യാന്‍വാപി മസ്ജിദ് കേസ്: ഫോട്ടോ, വീഡിയോ ഉള്ളടക്കം വെളിപ്പെടുത്തുന്നത് ...
27 May 2022 3:41 PM GMTഅടിമവേലയെ എതിര്‍ത്ത ദലിത് യുവാവിനെ പശുത്തൊഴുത്തില്‍ ചങ്ങലയില്‍...
27 May 2022 3:33 PM GMTലഡാക്കിലെ സൈനിക വാഹനാപകടം; മരിച്ചവരില്‍ പരപ്പനങ്ങാടി സ്വദേശി മുഹമ്മദ്...
27 May 2022 3:23 PM GMT