India

റോബര്‍ട്ട് വദ്രയുടെ 4.43 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

റോബര്‍ട്ട് വദ്രയുടെ 4.43 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി
X

ന്യൂഡല്‍ഹി: ബിക്കാനീര്‍ ഭൂമി തട്ടിപ് കേസില്‍ നടപടി നേരിടുന്ന റോബര്‍ട്ട് വദ്രയുടെ 4.43 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഡല്‍ഹിയിലെ സുഖ്‌ദേവ് വിഹാറിലെ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി െ്രെപവറ്റ് ലിമിറ്റഡിന്റെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഒമ്പതു പേരെ പ്രതി ചേര്‍ത്ത് കേസില്‍ കുറ്റപത്രം സമര്‍പിച്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസുമായി ബന്ധപ്പെട്ടു ഇതുവരെ ആകെ 6.44 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. റോബര്‍ട്ട് വദ്ര, അമ്മ മൗറീന്‍ വദ്ര എന്നിവരെ കഴിഞ്ഞ ആഴ്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അധികൃതര്‍ ചോദ്യം ചെയ്തിരുന്നു. ജയ്പൂരിലെ മേഖലാ ആസ്ഥാനത്തു വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍.

Next Story

RELATED STORIES

Share it