വയനാട്ടില്‍ നാല് പേര്‍ക്ക് കൂടി കൊവിഡ്
ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 314 ആയി
കല്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് നാല് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നു വന്നവരാണ്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നാല് പേര് ഇന്ന് രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 314 ആയി. ഇതുവരെ 131 പേര് രോഗമുക്തി നേടി. ഒരാളാണ് മരണപ്പെട്ടത്. 182 പേരാണ് ഇപ്പോള്‍ ചികിൽസയിലുള്ളത്. ഇവരില്‍ 178 പേര് ജില്ലയിലും 3 പേര് കോഴിക്കോട് മെഡിക്കല്‍ കോളേജിലും ഒരാള്‍ കണ്ണൂരിലുമാണ് ചികിത്സയിലുള്ളത്.
ജൂലൈ നാലിന് മുംബൈയില്‍ നിന്നു വന്ന് സ്ഥാപന നിരീക്ഷണത്തിലായിരുന്ന പുല്‍പ്പള്ളി സ്വദേശി (32 വയസ്സ്), ജൂലൈ 18ന് ബാംഗ്ലൂരില്‍ നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന പടിഞ്ഞാറത്തറ സ്വദേശി (29), കര്‍ണാടകയില്‍ നിന്നു വന്ന് ജൂലൈ 11 മുതല്‍ ചികിത്സയിലുള്ള തൊണ്ടര്‍നാട് സ്വദേശി 38 കാരന്റെ സമ്പര്‍ക്ക പട്ടികയിലുള്ള കുഞ്ഞോം സ്വദേശികള്‍ (42 കാരിയും 21 കാരനും) എന്നിവരാണ് രോഗം സ്ഥിരീകരിച്ചു ചികിത്സയിലായത്.
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (22.07.20) പുതുതായി നിരീക്ഷണത്തിലായത് 190 പേര്. 251 പേര് നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3012 പേര്. ജില്ലയില്‍ നിന്ന് ഇതുവരെ പരിശോധനയ്ക്കയച്ച 13740 സാമ്പിളുകളില്‍ 11971 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 11657 നെഗറ്റീവാണ്.
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT