Districts

'കേരളം രാജ്ഭവനിലേക്ക് സിറ്റിസണ്‍സ് മാര്‍ച്ച്' 18ന് കണ്ണൂരില്‍

വൈകീട്ട് 6.30 ന് കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ നടക്കുന്ന സമാപന സമ്മേളനം എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് മൈസൂര്‍ ഉദ്ഘാടനം ചെയ്യും.

കേരളം രാജ്ഭവനിലേക്ക് സിറ്റിസണ്‍സ് മാര്‍ച്ച് 18ന് കണ്ണൂരില്‍
X

കണ്ണൂര്‍: സിഎഎ പിന്‍വലിക്കുക, എന്‍ആര്‍സി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക' എന്ന മുദ്രാവാക്യമുയര്‍ത്തി സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ)യുടെ നേതൃത്വത്തില്‍ കാസര്‍ഗോഡ് നിന്ന് രാജ്ഭവനിലേക്ക നടത്തുന്ന മാര്‍ച്ച് 18ന് കണ്ണൂരില്‍. 2020 ജനുവരി 17 ന് കാസര്‍ഗോഡ് നിന്നാരംഭിച്ച് ഫെബ്രുവരി ഒന്നിനു രാജ്ഭവനു മുമ്പിലാണ് സിറ്റിസണ്‍സ് മാര്‍ച്ച് സമാപിക്കുക.

കണ്ണൂര്‍ ജില്ലയില്‍ സിറ്റിസണ്‍സ് മാര്‍ച്ച് ശനിയാഴ്ച്ച വൈകീട്ട് നാലിന് പുതിയതെരുവില്‍ നിന്ന് ആരംഭിക്കും. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ സിറ്റിസണ്‍സ് മാര്‍ച്ചില്‍ അണിചേരും. സംസ്ഥാന, ജില്ലാ, മണ്ഡലം നേതാക്കള്‍ മാര്‍ച്ചിന് നേതൃത്വം നല്‍കും.

വൈകീട്ട് 6.30 ന് കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ നടക്കുന്ന സമാപന സമ്മേളനം എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് മൈസൂര്‍ ഉദ്ഘാടനം ചെയ്യും. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, തുളസീധരന്‍ പള്ളിക്കല്‍, സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് സൈനുദ്ധീന്‍ കരിവള്ളൂര്‍, ജനകീയ പ്രതിരോധ സമിതി ജില്ലാ പ്രസിഡന്റ് ഡോ. ഡി സുരേന്ദ്രനാഥ്, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് പിബിഎം ഫര്‍മീസ്, കേരള ലാറ്റിന്‍ കാത്തോലിക് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ആന്റണി നെറോണ, പിഡിപി ജില്ലാ പ്രസിഡന്റ് സുബൈര്‍ പുഞ്ചവയല്‍, ജോണ്‍സണ്‍ നെല്ലിക്കുന്ന്, പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി സി എം നസീര്‍, ഇന്ത്യന്‍ ദലിത് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് ശശിധരന്‍ കെ, ഭാരതീയ പട്ടിക ജന സമാജം ജില്ലാ പ്രസിഡന്റ് കുഞ്ഞമ്പു കല്യാശേരി, എ സി ജലാലുദ്ധീന്‍, ബഷീര്‍ കണ്ണാടിപറമ്പ്, കെ പി സുഫീറ അലി, പി എം അമീന്‍, എസ് വി ഷമീന, ഫാസില നിസാര്‍ തുടങ്ങിയ രാഷ്ട്രീയ സാമൂഹിക, സാംസ്‌കാരിക രംഗത്തുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും.

മാര്‍ച്ചിനോടനുബന്ധിച്ച് ശനിയാഴ്ച്ച രാവിലെ 9:00 തലശ്ശേരി, 10:15 പാനൂര്‍, ഉച്ചക്ക് 12:00 മട്ടന്നൂര്‍, 01:00 ഇരിട്ടി, വൈകു: 04:30 തളിപ്പറമ്പ, 09:00 കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണര്‍ എന്നീ സ്ഥലങ്ങളില്‍ ദേശീയ കലാസംഘം അവതരിപ്പിക്കുന്ന 'മേരേ പ്യാരേ ദേശ് വാസിയോം' തെരുവരങ്ങ് അവതരിപ്പിക്കും.




Next Story

RELATED STORIES

Share it