Districts

സിറ്റീസണ്‍സ് മാര്‍ച്ച് വാഹന പ്രചാരണജാഥ സമാപിച്ചു

രണ്ട് ദിവസങ്ങളിലായി നടത്തിയ പ്രചാരണ ജാഥയുടെ കൊയിലാണ്ടി മേഖലതല ഉദ്ഘാടനം ജില്ലാ കമ്മറ്റി അംഗം സാലിം അഴിയൂര്‍ നിര്‍വ്വഹിച്ചു.

സിറ്റീസണ്‍സ് മാര്‍ച്ച് വാഹന പ്രചാരണജാഥ സമാപിച്ചു
X
പയ്യോളി: സിഎഎ പിന്‍വലിക്കുക, എന്‍ആര്‍സി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എസ്ഡിപിഐ ജനുവരി 17 ന് ആരംഭിച്ച് ഫെബ്രവരി ഒന്നിന് രാജ്ഭവനിലെത്തുന്ന സിറ്റീസണ്‍സ് മാര്‍ച്ചിന്റെ പ്രചാരണാര്‍ത്ഥം കൊയിലാണ്ടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വാഹന പ്രചരണ ജാഥ സമാപിച്ചു. രണ്ട് ദിവസങ്ങളിലായി നടത്തിയ പ്രചാരണ ജാഥയുടെ കൊയിലാണ്ടി മേഖലതല ഉദ്ഘാടനം ജില്ലാ കമ്മറ്റി അംഗം സാലിം അഴിയൂര്‍ നിര്‍വ്വഹിച്ചു.

കാവുംവട്ടം, മുത്താമ്പി, കൊല്ലം, കാപ്പാട്,കവലാട് എന്നീ പ്രദേശങ്ങളിലൂടെ കൊയിലാണ്ടിയില്‍ സമാപിച്ചു. പയ്യോളി മേഖലയിലെ ജാഥയുടെ ഉദ്ഘാടനം ജില്ലാ സെക്രട്ടറി ജലീല്‍ സഖാഫി നിര്‍വ്വഹിച്ചു. കോട്ടക്കലില്‍ നിന്നും ആരംഭിച്ച് ബിസ്മിനഗര്‍, ആവിക്കല്‍,തിക്കോടി അങ്ങാടി, കോടിക്കല്‍ നന്തി,തിക്കോടി, തിക്കോടി പഞ്ചായത്ത് ബസാര്‍ പുറക്കാട് ,കടഞ്ഞികുന്ന്, പള്ളിക്കര ,കിഴൂര്‍ തച്ചന്‍കുന്ന് എന്നിവിടങ്ങളിലൂടെ പയ്യോളി ടൗണില്‍ സമാപിച്ചു. ഫിര്‍ഷാദ് കമ്പിളിപറമ്പ് മുഖ്യ പ്രഭാഷണം നടത്തി. ഇ നാസര്‍, കബീര്‍ തിക്കോടി, ആബിദ് ഖലീല്‍ നന്തി എന്നിവര്‍ സംസാരിച്ചു.


Next Story

RELATED STORIES

Share it