പെട്രോൾ വിലനിയന്ത്രണാധികാരം രാഷ്ട്രപതി ഇടപെടണം: പിഡിപി
പെട്രോൾ ഡീസൽ പാചകവാതക വില വർധനവിനെതിരേ കൊട്ടാരക്കര ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ധർണയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സാബു കൊട്ടാരക്കര

കൊട്ടാരക്കര: കൊറോണയും, പ്രളയവും, പ്രകൃതി ക്ഷോഭവും മൂലം ദുരിതത്തിലായ ജനതയുടെ മേൽ അമിത ഭാരം അടിച്ചേൽപ്പിച്ച് ജന ജീവിതം ദുസ്സഹമാക്കുന്ന പെട്രോൾ ഡീസൽ പാചകവാതക വിലവർധനവ് പിൻവലിക്കുവാനും, നരേന്ദ്ര മോദി ഭരണകൂടം കോർപറേറ്റുകൾക്ക് തീറെഴുതിയ വില നിയന്ത്രണാധികാരം തിരികെ പിടിക്കുവാനും രാഷ്ട്രപതി അടിയന്തിരമായി ഇടപെടണമെന്ന് പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി സാബു കൊട്ടാരക്കര ആവശ്യപ്പെട്ടു.
പെട്രോൾ ഡീസൽ പാചകവാതക വില വർധനവിനെതിരേ കൊട്ടാരക്കര ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ധർണയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സാബു കൊട്ടാരക്കര
പാചകവാതക സിലണ്ടർ ശവമഞ്ചലിൽ കിടത്തി ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ ജില്ലാ പ്രസിഡന്റ് മൈലക്കാട് ഷാ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ബ്രയിറ്റ് സൈഫ് ഹക്കീം ഓയൂർ സുധീർ കുന്നുമ്പുറം ഷാനവാസ് പള്ളിക്കൽ അൽ ആമീൻ തുടങ്ങിയവർ സംസാരിച്ചു മണ്ഡലം പ്രസിഡന്റ് സുധീർ വല്ലം അധ്യക്ഷതയും, സെക്രട്ടറി ഷിജു പുളിമൂട് സ്വാഗതവും നിർവഹിച്ചു.
RELATED STORIES
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകളില്‍ യെല്ലോ...
20 May 2022 1:31 AM GMTഎംഎൻഎസിന്റെ ഭീഷണി: ഔറംഗസേബ് സ്മൃതി കുടീരം അടച്ചു
20 May 2022 1:05 AM GMT1991ലെ ആരാധനാലയ നിയമത്തോടെ വിവാദങ്ങള്‍ക്കിടമില്ലതായി; ഗ്യാന്‍വാപി...
19 May 2022 7:19 PM GMTടെറസില്‍ നിന്ന് വീണ് യുവാവ് മരിച്ച സംഭവം: സുഹൃത്തുക്കളായ മൂന്നു പേര്...
19 May 2022 6:55 PM GMTഡല്‍ഹിയില്‍ 13കാരിയെ കൂട്ടബലാത്സംഗംചെയ്തു; കൗമാരക്കാരന് ഉള്‍പ്പെടെ...
19 May 2022 6:25 PM GMTകോട്ടയം ലുലുമാളിനെതിരേ ഹിന്ദുത്വ സംഘടനകള്‍; അനുമതി...
19 May 2022 5:52 PM GMT