Latest News

തനിക്കെതിരായ രണ്ടാമത്തെ പരാതി കെട്ടിചമച്ചതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

തനിക്കെതിരായ രണ്ടാമത്തെ പരാതി കെട്ടിചമച്ചതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
X

കൊച്ചി: തനിക്കെതിരായ രണ്ടാമത്തെ പീഡന പരാതി കെട്ടിചമച്ചതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. കേസെടുത്തത് കെപിസിസിക്ക് വന്ന മെയില്‍ പ്രകാരമാണെന്നും രാഹുല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. കേസില്‍ ഇര എവിടെ എന്നും രാഹുല്‍ ചോദിക്കുന്നുണ്ട്. അങ്ങനെ ഒന്നു നടന്നിട്ടുതന്നെയില്ലെന്നും പരാതി വ്യാജമാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.

അതേസമയം, രാഹുലിനെതിരേ രണ്ടാമത്തെ പരാതിക്കാരി മൊഴി നല്‍കുമെന്ന് എസ്ഐടിക്ക് മറുപടി ലഭിച്ചിരുന്നതായി റിപോര്‍ട്ടുകള്‍ വന്നിരുന്നു. മൊഴി നല്‍കാന്‍ തയ്യാറാണെന്ന് മെയിലില്‍ മറുപടി നല്‍കിയെന്നായിരുന്നു റിപോര്‍ട്ട്. അതിജീവിത പരാതി അയച്ച മെയിലിലേക്കാണ് നോട്ടിസയച്ചത്. മൊഴി നല്‍കാന്‍ കഴിയുന്ന സമയവും സ്ഥലവും അറിയിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. മറുപടി ലഭിച്ചാല്‍ ഉടനെ മൊഴിയെടുക്കുമെന്നും എസ്ഐടി അറിയിച്ചു.

സുഹൃത്തിന്റെ സഹായത്തോടെയാണ് കഴിഞ്ഞ ദിവസം അയല്‍സംസ്ഥാനത്തുള്ള യുവതി കെപിസിസിക്ക് പരാതി അയച്ചതെന്നാണ് മറ്റൊരു വിവരം. പരാതി കെപിസിസി നേതൃത്വം ഡിജിപിക്ക് കൈമാറുകയായിരുന്നു. ഇതിനു പിന്നാലെ സുഹൃത്ത് വഴി യുവതിയില്‍ നിന്ന് അന്വേഷണ സംഘം പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

ബെംഗളൂരു സ്വദേശിനിയാണ് രണ്ടാമത്തെ പരാതി നല്‍കിയ വ്യക്തി എന്നാണ് റിപോര്‍ട്ട്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്.

Next Story

RELATED STORIES

Share it