Latest News

'ഒരു കുട്ടിയും അനുഭവിക്കാത്ത അത്രയും സഹിച്ചവര്‍'; ഗസയിലെ കുരുന്നുകളുടെ ആത്മധൈര്യം വാക്കുകള്‍ക്കതീതമെന്ന് വില്യം രാജകുമാരന്‍

ഒരു കുട്ടിയും അനുഭവിക്കാത്ത അത്രയും സഹിച്ചവര്‍; ഗസയിലെ കുരുന്നുകളുടെ ആത്മധൈര്യം വാക്കുകള്‍ക്കതീതമെന്ന് വില്യം രാജകുമാരന്‍
X

ലണ്ടന്‍: ഗസയിലെ അസുഖബാധിതരായ കുരുന്നുകളെ സന്ദര്‍ശിച്ച് വില്യം രാജകുമാരന്‍. യുകെയില്‍ വിദഗ്ദ്ധ ചികില്‍സ നേടുന്ന കുട്ടികളെയാണ് രാജകുമാരന്‍ സന്ദര്‍ശിച്ചത്. സുരക്ഷാകാരണങ്ങളാല്‍ സന്ദര്‍ശന സ്ഥലം വെളിപ്പെടുത്തിയിട്ടില്ല. നിലവിലുള്ള മാനുഷിക പ്രതിസന്ധിക്കിടയില്‍ രോഗികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആശ്വാസം പകരുക എന്ന ലക്ഷ്യത്തോടെയായിരുന്നു സന്ദര്‍ശനം.

'ഒരു കുട്ടിക്കും ഒരിക്കലും നേരിടേണ്ടിവരാത്ത' അനുഭവങ്ങള്‍ സഹിച്ച കുട്ടികള്‍ പ്രകടിപ്പിച്ച ധൈര്യം രാജകുമാരനെ വളരെയധികം സ്പര്‍ശിച്ചുവെന്ന് കെന്‍സിംഗ്ടണ്‍ കൊട്ടാര വക്താവ് പറഞ്ഞു.ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് അസാധാരണമായ പരിചരണം നല്‍കുന്ന എന്‍എച്ച്എസ് ടീമുകള്‍ക്ക് അദ്ദേഹം ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി.

2024 ഫെബ്രുവരിയില്‍, ബ്രിട്ടീഷ് റെഡ് ക്രോസ് സന്ദര്‍ശന വേളയില്‍ യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്ന് വില്യം രാജകുമാരന്‍ ആവശ്യപ്പെട്ടിരുന്നു. 2018 ല്‍ വെസ്റ്റ് ബാങ്കിലെ ഒരു അഭയാര്‍ഥി ക്യാംപില്‍ ഫലസ്തീന്‍ കുട്ടികളെയും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു.

Next Story

RELATED STORIES

Share it