Latest News

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ നോട്ടിസ് അയച്ച സംഭവം; വെല്ലുവിളിക്കുന്നുവെന്ന് ഡി കെ ശിവകുമാര്‍

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ നോട്ടിസ് അയച്ച സംഭവം; വെല്ലുവിളിക്കുന്നുവെന്ന് ഡി കെ ശിവകുമാര്‍
X

ബെംഗളൂരു: നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലിസ് തനിക്ക് നോട്ടിസ് അയച്ചത് തന്നെ ഞെട്ടിപ്പിച്ച സംഭവമെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍.

'ഇത് എന്നെ ഞെട്ടിക്കുന്ന കാര്യമാണ്. എന്റെ സഹോദരനെയും എന്നെയും നേരത്തെ വിളിച്ചുവരുത്തിയപ്പോള്‍ ഞാന്‍ എല്ലാ വിവരങ്ങളും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നല്‍കിയിരുന്നു. നാഷണല്‍ ഹെറാള്‍ഡും യംഗ് ഇന്ത്യയും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടിയുടെ കഷ്ടകാലത്ത്, ഞങ്ങളെപ്പോലുള്ള കോണ്‍ഗ്രസുകാര്‍ ട്രസ്റ്റുകള്‍ വഴി ആ സംഘടനകളെ സഹായിച്ചിരുന്നു,' അദ്ദേഹം പറഞ്ഞു.

ഇതിന് പോലിസ് കേസിന്റെ ആവശ്യമില്ലെന്നും തങ്ങള്‍ ഇതിനെ വെല്ലുവിളിക്കുകയും കോടതിയില്‍ പോരാടുകയും ചെയ്യുമെന്നും ശിവകുമാര്‍ പറഞ്ഞു. ഇത് തന്നെ ഉപദ്രവിക്കാനുള്ള ദുരുദ്ദേശ്യപരമായ ശ്രമമല്ലാതെ മറ്റൊന്നുമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Next Story

RELATED STORIES

Share it