Districts

പ്രതിപക്ഷ ശബ്ദത്തെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു: ഉമ്മന്‍ചാണ്ടി

സര്‍ക്കാരിനെതിരായ അഴിമതികള്‍ ചെന്നിത്തല പുറത്തുകൊണ്ടുവന്നതും സ്വര്‍ണകള്ളക്കടത്ത് കേസ് സജീവമായി നിര്‍ത്തിയതും കണക്കിലെടുത്താണ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണവുമായി മുന്നോട്ടുപോകുന്നത്.

പ്രതിപക്ഷ ശബ്ദത്തെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു: ഉമ്മന്‍ചാണ്ടി
X

പയ്യോളി: ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ മാധ്യമങ്ങളെയും പ്രതിപക്ഷ ശബ്ദങ്ങളെയും അടിച്ചമര്‍ത്തമാന്‍ ശ്രമിക്കുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. ജില്ലാപഞ്ചായത്ത് പയ്യോളി അങ്ങാടി ഡിവിഷന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിപി ദുല്‍ഖിഫിലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

118 എ വകുപ്പ് കൊണ്ടുവന്നത് മാധ്യമങ്ങളെ കൂച്ചുവിലങ്ങിടാന്‍ വേണ്ടിയായിരുന്നെന്നും ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് ഇത് പിന്‍വലിച്ചത്. ഇപ്പോള്‍ വിജിലന്‍സിനെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കള്‍ക്കെതിരേ പ്രതികാര നടപടിയെടുക്കുകയാണ്. ഇതുകൊണ്ടൊന്നും പ്രതിപക്ഷം തളരില്ല. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ വിധിയെഴുത്താവും തദ്ദേശ തിരഞ്ഞെടുപ്പ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലുണ്ടായ വിജയം തദ്ദേശ തെരഞ്ഞെടുപ്പിലും യുഡിഎഫ് ആവര്‍ത്തിക്കും. ആരെയും വെല്ലുവിളിക്കുന്നില്ല. യു.ഡി.എഫ് നല്ല ഐക്യത്തിലാണ്. നല്ല സ്ഥാനാര്‍ഥികളാണ് മല്‍സര രംഗത്തുള്ളതും.

സര്‍ക്കാരിനെതിരായ അഴിമതികള്‍ ചെന്നിത്തല പുറത്തുകൊണ്ടുവന്നതും സ്വര്‍ണകള്ളക്കടത്ത് കേസ് സജീവമായി നിര്‍ത്തിയതും കണക്കിലെടുത്താണ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണവുമായി മുന്നോട്ടുപോകുന്നത്. നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ ജനശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കമാണിതെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ലത്തീഫ് തുറയൂര്‍ അധ്യക്ഷത വഹിച്ചു. കെപിസിസി വൈസ് പ്രസിഡന്റ് ടി സിദ്ദീഖ്, ജനറല്‍ സെക്രട്ടറി വിഎസ് ജോയ്, ടിടി ഇസ്മായീല്‍, കെഎം അഭിജിത്ത്, കെസി അബു, സാജിദ് നടുവണ്ണൂര്‍, വിഎം ചന്ദ്രന്‍, ഇ അശോകന്‍, കെപി വേണുഗോപാല്‍, രാജീവന്‍ കൊടലൂര്‍, മoത്തിൽ അബ്ദുറഹ്മാൻ, വിപി ഭാസ്കരൻ , മoത്തിൽ നാണു, എകെ മുഹമ്മദ് സംസാരിച്ചു.

Next Story

RELATED STORIES

Share it