Districts

കൊവിഡ്-19 : തീരമേഖലയിലെ കുടുംബങ്ങള്‍ പ്രതിസന്ധിയില്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് യൂത്ത് കോണ്‍ഗ്രസ്

വേനല്‍ കടുത്തതിനെത്തുടര്‍ന്ന് മല്‍സ്യലഭ്യതയില്‍ ഗണ്യമായ കുറവ് വന്നതോടെ തീരദേശമേഖലയിലെ ഭൂരിഭാഗം കുടുംബങ്ങളും പ്രതിസന്ധിയിലായിരുന്നു. ഇതിന് പിന്നാലെ കൊറോണയും സ്ഥരീകരിച്ചതോടെ ദിവസവേതനക്കാരായ തീരദേശവാസികള്‍ പട്ടിണിയിലേക്ക് നീങ്ങുന്ന അവസ്ഥയാണ്

കൊവിഡ്-19 : തീരമേഖലയിലെ കുടുംബങ്ങള്‍ പ്രതിസന്ധിയില്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് യൂത്ത് കോണ്‍ഗ്രസ്
X

കൊച്ചി: മല്‍സ്യ ദൗര്‍ലഭ്യതയും കൊറോണയും മൂലം ദുരിതത്തിലായ തീരദേശ മേഖലയിലെ പ്രശനങ്ങളില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് യൂത്ത് കോണ്‍ഗ്രസ്. വേനല്‍ കടുത്തതിനെത്തുടര്‍ന്ന് മല്‍സ്യലഭ്യതയില്‍ ഗണ്യമായ കുറവ് വന്നതോടെ തീരദേശമേഖലയിലെ ഭൂരിഭാഗം കുടുംബങ്ങളും പ്രതിസന്ധിയിലായിരുന്നു. ഇതിന് പിന്നാലെ കൊറോണയും സ്ഥരീകരിച്ചതോടെ ദിവസവേതനക്കാരായ തീരദേശവാസികള്‍ പട്ടിണിയിലേക്ക് നീങ്ങുന്ന അവസ്ഥയാണ്.

ഈ അടിയന്തര സാഹചര്യത്തില്‍ പ്രശ്നപരിഹാരത്തിനായി സര്‍ക്കാര്‍ ഇടപെടണമെന്നും തീരദേശമേഖലയിലെ ജനങ്ങള്‍ക്കായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി വിഷ്ണു പ്രദീപ് ആവശ്യപ്പെട്ടു. നിലവില്‍ മല്‍സ്യ കയറ്റുമതിയും വല്‍പ്പനയും നിലച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള മൊറട്ടോറിയത്തിന് പുറമേ മല്‍സ്യത്തൊഴിലാളികള്‍ക്ക് ഒരുവര്‍ഷത്തേക്ക് ബാങ്ക് പലിശ ഒഴിവാക്കണമെന്നും വിഷ്ണു പ്രദീപ് വാര്‍ത്താ കുറിപ്പില്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it