Districts

കാംപസ് ഫ്രണ്ട് മെമ്പര്‍ഷിപ് കാംപയിന്‍: എറണാകുളം ജില്ലാതല ഉദ്ഘാടനം നടത്തി

ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനം തുടങ്ങിയിട്ട് പത്ത് വര്‍ഷമാവുന്ന ഘട്ടത്തിലാണ് 'ആത്മാഭിമാനത്തിന്റെ പത്ത് വര്‍ഷങ്ങള്‍' എന്ന മുദ്രാവാക്യത്തില്‍ പ്രചരണ കാംപയിന്‍ നടക്കുന്നത്.

കാംപസ് ഫ്രണ്ട് മെമ്പര്‍ഷിപ് കാംപയിന്‍:  എറണാകുളം ജില്ലാതല ഉദ്ഘാടനം നടത്തി
X

പെരുമ്പാവൂര്‍: കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഈ വര്‍ഷത്തെ മെമ്പര്‍ഷിപ്പ് കാംപയിന്റെ എറണാകുളം ജില്ലാതല ഉദ്ഘാടനം മാറംപള്ളി എംഇഎസ് കോളജില്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് സല്‍മാന്‍ വിദ്യാര്‍ഥി പ്രതിനിധി ഉമര്‍ മുഖ്താറിന് നല്‍കി നിര്‍വ്വഹിച്ചു. ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനം തുടങ്ങിയിട്ട് പത്ത് വര്‍ഷമാവുന്ന ഘട്ടത്തിലാണ് 'ആത്മാഭിമാനത്തിന്റെ പത്ത് വര്‍ഷങ്ങള്‍' എന്ന മുദ്രാവാക്യത്തില്‍ പ്രചരണ കാംപയിന്‍ നടക്കുന്നത്.

ജില്ലാ സെക്രട്ടറി ജാബിര്‍ അഷ്‌റഫ്, വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് അസ്‌ലം, ആദിറ സ്വാലിഹ, ജോ. സെക്രട്ടറി അനീസ ജില്ലാ കമ്മിറ്റിയംഗങ്ങളായ അമീര്‍ സുഹൈല്‍, മുഹമ്മദ് തൗഫീഖ് എന്നിവര്‍ പങ്കെടുത്തു.




Next Story

RELATED STORIES

Share it