ലീഗ് പ്രവര്‍ത്തകര്‍ നാല് എസ്ഡിപിഐ പ്രവര്‍ത്തകരെ ആക്രമിച്ചു

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ വെള്ളയില്‍ യാതൊരു പ്രകോപനവുമില്ലാതെ ലീഗ് പ്രവര്‍ത്തകര്‍ നാല് എസ്ഡിപിഐ പ്രവര്‍ത്തകരെ ആക്രമിച്ചു. തിരെഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കേ വോട്ടര്‍ സ്ലീപ് നല്‍കുകയായിരുന്ന എസ്ഡിപിഐ പ്രവര്‍ത്തകന്‍ എന്‍.പി നബീലിന്റെ തലക്കടിക്കുകയായിരുന്നു. അഞ്ചോളം ലീഗ് പ്രവര്‍ത്തകര്‍ ചേര്‍ന്നാന്ന് മര്‍ദ്ദിച്ചത്.
മര്‍ദ്ദനമേറ്റിട്ടും ക്ഷമയോടെ യാതൊരു പ്രകോപനവുമില്ലാതെ തിരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്ന നൗഷാദ് എന്‍.പി, സിറാജ് എന്‍.പി, സമീര്‍ എന്‍.പി എന്നിവരെ വീണ്ടും മുപ്പതോളം വരുന്ന ലീഗ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് അക്രമിച്ചു. പരിക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥാനാര്‍ത്ഥി കെ.ഷമീറിന് ലഭിച്ച അഭൂതപൂര്‍വ്വമായ പിന്തുണയില്‍ വിറളിപൂണ്ടാണ് ലീഗ് അക്രമത്തിന് തുടക്കമിട്ടത്. എസ്ഡിപിഐക്ക് ലഭിക്കേണ്ട നിരവധി വോട്ടുകള്‍ സംഘര്‍ഷമുണ്ടാക്കി തടയുകയായിരുന്നു ലക്ഷ്യം. സംഭവമറിഞ്ഞ് സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി , ജില്ല പ്രസിഡന്റ് മുസ്തഫ പാലേരി , സെക്രട്ടറി ജലീല്‍ സഖാഫി, ട്രഷറര്‍ റഷീദ് ഉമരി, റഊഫ് കുറ്റിച്ചിറ, പി.ടി റിയാസ്, കെ ഷമീര്‍ എന്നിവര്‍ പരിക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു
RELATED STORIES
മോദിഭരണത്തില്‍ രാജ്യത്തുണ്ടായത് 10,000 വര്‍ഗീയ കലാപങ്ങള്‍; മോദി...
27 May 2022 7:24 AM GMTആസാദി ക അമൃത മഹോത്സവം: പ്രധാനമന്ത്രി ആലപ്പുഴ ജില്ലയിലെ...
27 May 2022 7:17 AM GMTനടിയെ ആക്രമിച്ച കേസ്:അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന...
27 May 2022 6:53 AM GMTഷിറീന് അബു അക്ലേയുടെ അരുംകൊല; അല്‍ ജസീറ ഇസ്രായേലിനെതിരേ അന്താരാഷ്ട്ര...
27 May 2022 6:45 AM GMTകേരളത്തില്‍ നിന്ന് ഹജ്ജിന് വിമാനടിക്കറ്റടക്കം 384200 രൂപ
27 May 2022 6:43 AM GMTഎ കെ ബാലനെ തള്ളി കൊടിയേരി ബാലകൃഷ്ണന്:എയിഡഡ് സ്കൂള്‍ നിയമനങ്ങള്‍...
27 May 2022 6:36 AM GMT