ബാലരാമപുരത്ത് പത്തിലധികം വാഹനങ്ങള്‍ അടിച്ച് തകര്‍ത്ത സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍
ബാലരാമപുരം, എരുത്താവൂര്‍, റസ്സല്‍പുരം തുടങ്ങിയ ഭാഗങ്ങളിലാണ് ബൈക്കിലെത്തിയ രണ്ടംഗസംഘം അഴിഞ്ഞാടിയത്.

തിരുവനന്തപുരം: ബാലരാമപുരത്ത് ബൈക്കിലെത്തിയ രണ്ടംഗ സംഘം പത്തിലധികം വാഹനങ്ങള്‍ അടിച്ച് തകര്‍ത്ത സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. നരുവാമൂട് സ്വദേശി മിഥുനെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. രണ്ടംഗസംഘത്തിന്റെ ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ബാലരാമപുരം എരുത്താവൂര്‍, റസ്സല്‍പുരം തുടങ്ങിയ ഭാഗങ്ങളിലാണ് ബൈക്കിലെത്തിയ രണ്ടംഗസംഘം അഴിഞ്ഞാടിയത്. ഇവര്‍ സഞ്ചരിച്ച പ്രദേശത്തെ നിര്‍ത്തിയിട്ടിരുന്ന 9 ലോറി, 3 കാറ്, നാല് ബൈക്ക് എന്നിവയെ വെട്ടി തകര്‍ത്തു. എരുത്താവൂര്‍ സ്വദേശിയായ അനു വിന്റെ കടയുടെ മുമ്പില്‍ നിര്‍ത്തിയിരുന്ന ഹോണ്ട ആക്ടീവ പൂര്‍ണമായും അടിച്ചുതകര്‍ത്തു. കാര്‍ യാത്രക്കാരനായ ജയചന്ദ്രനും, ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഷീബ കുമാരിക്കുമാണ് വെട്ടേറ്റ് പരിക്ക് പറ്റിയത്. പരിക്കുകള്‍ നിസ്സാരമാണ്.
പരിഭ്രാന്തരായ നാട്ടുകാര്‍ ബാലരാമപുരം പോലിസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലിസ് ഇവരെ പിന്തുടര്‍ന്നു. പ്രതികള്‍ സഞ്ചരിച്ച ബൈക്ക് ഉപേക്ഷിച്ച് കടന്നുകളയുന്നതിനിടെ നരുവാമൂട് സ്വദേശി മിഥുനിനെ പോലിസ് കസ്റ്റഡിയിലെടുത്തു. പിടിയിലായ മിഥുന്‍ ലഹരി ഉപയോഗിച്ചിരുന്നതായി പോലിസ് പറയുന്നു. കൂട്ടു പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം തുടരുന്നതായി ബാലരാമപുരം പോലിസ് അറിയിച്ചു.
RELATED STORIES
ലിവ് ഇന് പങ്കാളിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള് കുക്കറിലിട്ട് വേവിച്ച് ...
8 Jun 2023 12:23 PM GMTസഹപ്രവര്ത്തകരുടെ സമ്മര്ദ്ദം; ദയാവധത്തിന് അനുമതി തേടി ഗ്യാന്വ്യാപി...
8 Jun 2023 12:03 PM GMTഔറംഗസേബിന്റെയും ടിപ്പു സുല്ത്താന്റെയും ചിത്രങ്ങള് സ്റ്റാറ്റസ് ആക്കി; ...
8 Jun 2023 9:51 AM GMTമണിപ്പൂരില് ക്രൈസ്തവ കുടുംബത്തെ ആംബുലന്സില് ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില് ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള് തുടങ്ങി
7 Jun 2023 10:15 AM GMTപ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMT