ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കേസ്; നിരവധി കേസുകളില്‍ പ്രതിയായ മിഥുന്‍ പിടിയില്‍

തിരുവനന്തപുരം: ഏഴുവയസ്സുകാരിയെ പീഡിപ്പിച്ചതുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍. കൊല്ലം പാരിപ്പള്ളി കടമ്പാട്ടുകോണം, മിഥുന്‍ ഭവനില്‍ അച്ചു എന്ന മിഥുനെ(24)യാണ് പള്ളിക്കല്‍ പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നവംബറില്‍ രാത്രി ഏഴു വയസ്സുകാരിയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് ഇപ്പോള്‍ മിഥുനെ അറസ്റ്റ് ചെയ്തത്.
കൊല്ലം ജില്ലയിലെ ഗുണ്ട ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളും തിരുവനന്തപുരം-കൊല്ലം ജില്ലകളിലെ നിരവധി പോലിസ് സ്‌റ്റേഷനുകളില്‍ മാല പിടിച്ചുപറി ഉള്‍പ്പെടെയുള്ള കേസുകളിലും പ്രതിയാണ്. തമിഴ്‌നാട് ക്യൂ ബ്രാഞ്ച് പോലിസ് തമിഴ്‌നാട്ടില്‍ മാല പിടിച്ചുപറിച്ച കേസില്‍ അന്വേഷിക്കുന്ന ആളുമാണ്. കൊല്ലം ജില്ലാ പോലിസ് മിഥുനെ കരുതല്‍ തടങ്കലില്‍ വെക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയായിരുന്നു.
വര്‍ക്കല ഡിവൈഎസ്പി പി നിയാസിന്റെ നേതൃത്വത്തില്‍ പള്ളിക്കല്‍ സിഐ ശ്രീജിത്ത് സബ്ഇന്‍സ്‌പെക്ടര്‍മാരായ സഹില്‍, ബാബു പോലിസ് ഉദ്യോഗസ്ഥരായ രാജീവ്,അജീഷ്,അജിത്ത് ഷമീര്‍,സഞ്ജിത്ത്,വിജീഷ്, ബിജുമോന്‍ സിയാസ് എന്നിവരുള്‍പ്പെട്ട സംഘമാണ് അറസ്റ്റ് ചെയ്തത്. ഇയ്യാള്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റ് കേസുകളെക്കുറിച്ച് വിശദമായി പോലിസ് അന്വേഷിച്ചു വരുന്നു.
RELATED STORIES
യുപി ഭവനില്‍ ബലാല്സംഗശ്രമം; ഹിന്ദുത്വ നേതാവിനെതിരേ കേസ്
30 May 2023 7:07 AM GMTമണിപ്പൂര് കലാപം: 10 മരണം കൂടി; രാഷ്ട്രപതി ഭരണം ഏര്പ്പെടുത്തണമെന്ന്...
30 May 2023 5:21 AM GMTവില്ലന് മഴയെയും ഗുജറാത്തിനെയും തകര്ത്ത് ചെന്നൈക്ക് അഞ്ചാം ഐപിഎല്...
30 May 2023 1:23 AM GMTഒരു ക്വിന്റലോളം കഞ്ചാവുമായി ബജ്റങ്ദള് ജില്ലാ നേതാവ് ഉള്പ്പെട്ട സംഘം ...
29 May 2023 4:42 PM GMTബംഗാളിലെ ഏക കോണ്ഗ്രസ് എംഎല്എ തൃണമൂലില് ചേര്ന്നു
29 May 2023 4:35 PM GMTമൈസൂരുവില് ഇന്നോവയും ബസ്സും കൂട്ടിയിടിച്ച് 10 മരണം
29 May 2023 12:05 PM GMT