ആലുവയില്‍ വനിതാ ഡോക്ടറെ ബന്ധിയാക്കി കവര്‍ച്ച
BY JSR16 Feb 2019 8:07 AM GMT

X
JSR16 Feb 2019 8:07 AM GMT
കൊച്ചി: എറണാകുളം ചെങ്ങമനാട് വനിതാ ഡോക്ടറെ ബന്ധിയാക്കി 100 പവന്‍ സ്വര്‍ണവും വജ്രാഭരണങ്ങളും 70,000 രൂപയും കവര്‍ന്നു. ചെങ്ങമ്മനാട് സര്‍ക്കാര്‍ ആശുപത്രിയിലെ മെഡിക്കല്‍ ഓഫിസര്‍ ഡോ. ഗ്രെയ്‌സ് മാത്യൂസിന്റെ വീട്ടില്‍ ഇന്നലെ രാത്രി രണ്ടു മണിയോടെയായിരുന്നു കവര്‍ച്ച. മുഖംമൂടി ധരിച്ചെത്തിയ രണ്ടംഗ സംഘം പുറകിലെ വാതില്‍ കുത്തിത്തുറന്നു അകത്തു കടക്കുകയും മദ്യകുപ്പി കഴുത്തില്‍ വച്ചു ബന്ധിയാക്കി കവര്‍ച്ച നടത്തുകയുമായിരുന്നുവെന്നു ഡോക്ടര്‍ പറഞ്ഞു. താന്‍ അണിഞ്ഞിരുന്ന ആഭരണങ്ങളും മോഷ്ടാക്കള്‍ ഊരിവാങ്ങിയെന്നും ഡോക്ടടര്‍ പറഞ്ഞു. മോഷ്ടാക്കള്‍ പോയ ശേഷം ഡോക്ടര്‍ അയല്‍വാസികളോടു കാര്യം പറയുകയും അവര്‍ പോലിസിനെ അറിയിക്കുകയുമായിരുന്നു. ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു. വീട്ടിലെത്തിയ വിരലടയാള വിദഗ്ധര്‍ തെളിവുകള്‍ ശേഖരിച്ചു.
Next Story
RELATED STORIES
പാലക്കാട് സ്വദേശി സൗദിയില്‍ കുത്തേറ്റു മരിച്ചു
6 Dec 2023 11:24 AM GMTസിഫ് ഗ്രാന്റ് ഫിനാലെ ജിദ്ദ കിങ് അബ്ദുല്‍ അസീസ് സ്റ്റേഡിയത്തില്‍; നടന് ...
5 Dec 2023 1:46 PM GMTഅസീസ് സഖാഫി പക്കണ ജിദ്ദയില്‍ മരണപ്പെട്ടു
26 Nov 2023 3:17 AM GMTദുബയിലെ ഗ്യാസ് സിലിണ്ടര്‍ അപകടം: ഒരു മലയാളി കൂടി മരണപ്പെട്ടു
18 Nov 2023 8:37 AM GMTപ്രവാസി സമൂഹിക പ്രവര്ത്തകന് സത്താര്‍ കായംകുളം സൗദിയില്‍ മരണപ്പെട്ടു
16 Nov 2023 10:16 AM GMTജിസിസി രാജ്യങ്ങളിലേക്ക് ഉള്‍പ്പെടെ കൂടുതല്‍ സര്‍വീസുമായി എയര്‍ ഇന്ത്യ...
15 Nov 2023 3:33 PM GMT