Crime News

പിഞ്ച് കുഞ്ഞിനെ കരിയിലക്കാട്ടില്‍ ഉപേക്ഷിച്ച സംഭവം; യുവതി പോലിസ് പിടിയില്‍

പിഞ്ച് കുഞ്ഞിനെ കരിയിലക്കാട്ടില്‍ ഉപേക്ഷിച്ച സംഭവം; യുവതി പോലിസ് പിടിയില്‍
X

കൊല്ലം: പിഞ്ച് കുഞ്ഞിനെ കരിയിലക്കാട്ടില്‍ ഉപേക്ഷിച്ച യുവതി പോലിസ് പിടിയില്‍. പരവൂര്‍ ഊഴായിക്കോട് രേഷ്മയാണ് പോലിസ് പിടിയിലായത്. കുഞ്ഞിനെ പ്രസവിച്ചയുടന്‍ രേഷ്മ വീട്ടിനടുത്തെ കരിയിലക്കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. കുഞ്ഞിനെ ഉപേക്ഷിച്ച പുരയിടത്തോട് ചേര്‍ന്ന് വീട്ടിലെ രേഷ്മ തന്നെയാണ് പ്രതിയെന്ന് പരവൂര്‍ പോലിസ് അറിയിച്ചു. വീട്ടുകാരെപ്പോലും യുവതി ഇക്കാര്യം അറിയിച്ചിരുന്നില്ല.

ആറു മാസം മുന്‍പാണ് പിഞ്ചു കുഞ്ചിനെ കരിയിലക്കാട്ടില്‍ ഉപേക്ഷിച്ചതായി കണ്ടെത്തിയത്. കുഞ്ഞിനെ പോലിസും നാട്ടുകാരും ചേര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ എത്തിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല.



Next Story

RELATED STORIES

Share it