തിരുവനന്തപുരം കഴക്കൂട്ടത്ത് ഗുണ്ടാ ആക്രമണം; വീടുകളും വാഹനങ്ങളും തകര്‍ത്തു

തിരുവനന്തപുരം: കഴക്കൂട്ടം ഉള്ളൂര്‍കോണത്ത് ഗുണ്ടാസംഘം വീടുകളും വാഹനങ്ങളും കടയും അടിച്ചു തകര്‍ത്തു. കഞ്ചാവ് വില്‍പന പോലിസിനെ അറിയിക്കുന്നു എന്നാരോപിച്ചാണ് ആക്രമണം നടത്തിയത്. മൂന്ന് വീടുകളും നാല് ഇരുചക്രവാഹനങ്ങളും ഒരു കാറുമാണ് അക്രമി സംഘം തകര്‍ത്തത്.
ഇന്നലെ രാത്രി രണ്ട് മണിക്കായിരുന്നു അക്രമം. ഉള്ളൂര്‍കോണം സ്വദേശി ഹാഷിമാണ് അക്രമം നടത്തിയത്. അടിപിടി കേസുകളും കഞ്ചാവ് കേസുകളിലും പ്രതിയാണിയാള്‍. കഞ്ചാവ് വില്‍പനയും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനവും പോലിസിനെ അറിയിക്കുന്നത് പ്രദേശവാസികളെന്ന് ആരോപിച്ചാണ് ഇയാള്‍ അക്രമം നടത്തിയത്. ഇന്നലെ രാത്രി ഒന്‍പതിന് വീടിനോട് ചേര്‍ന്ന് കട നടത്തുന്ന റംലാ ബീവിയുടെ കഴുത്തില്‍ വാള്‍ വച്ചാണ് ഭീഷണിപ്പെടുത്തിയത്. ഇവരുടെ മക്കളെ കൊന്ന് കളയുമെന്നായിരുന്നു ഭീഷണി. റംലാ ബീവിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ എത്തിയപ്പോഴേക്കും ഇയാള്‍ ഓടി രക്ഷപ്പെട്ടു.
തുടര്‍ന്ന് രാത്രി രണ്ട് മണിയോടെ മടങ്ങിയെത്തിയാണ് അക്രമം നടത്തിയത്. വിവരമറിഞ്ഞ് പോലിസെത്തിയപ്പോഴേക്കും ഇയാളും സംഘവും ഓടി രക്ഷപ്പെട്ടു.
റംലാബീവിയുടെ മക്കള്‍ ഹാഷിമിന്റെ കഞ്ചാവ് വില്‍പനക്കെതിരേ കഴക്കൂട്ടം പോലിസില്‍ പരാതി നല്‍കിയെന്നാരോപിച്ചാണ് ആക്രമണമെന്ന് റംലാ ബീവി മാധ്യമങ്ങളോട് പറഞ്ഞു. മകനെ ഇറക്കിവിട്ടില്ലെങ്കില്‍ കൊന്ന് കളയുമെന്നായിരുന്നു ഭീഷണിയെന്നും റംലാബീവി പറഞ്ഞു.
RELATED STORIES
ഫലസ്തീന് സ്വാതന്ത്ര്യ സമരത്തിന് ജനാധിപത്യ സമൂഹങ്ങളുടെ പിന്തുണയുണ്ട്:...
29 Nov 2023 4:17 PM GMTമാതാവിന്റെ കണ്മുന്നില് കിടപ്പുരോഗിയായ പിതാവിനെ മകന് പെട്രോളൊഴിച്ച് ...
29 Nov 2023 3:54 PM GMTകളമശ്ശേരി ബോംബ് സ്ഫോടന പരമ്പര: പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ റിമാന്റ്...
29 Nov 2023 3:45 PM GMTറാലിയടക്കം നടത്തി ഫലസ്തീനെ പിന്തുണച്ചു; കേരളത്തില്‍ എത്തിയത് നന്ദി...
29 Nov 2023 2:26 PM GMTഫലസ്തീന് അനുകൂല ഫേസ്ബുക്ക് പോസ്റ്റ്; സി ഐഎ ഉന്നത ഉദ്യോഗസ്ഥന്...
29 Nov 2023 12:26 PM GMTകരുവന്നൂര്‍ ബാങ്ക് ക്രമക്കേട്: ഗോകുലം ഗോപാലനെ ഇഡി ചോദ്യംചെയ്തു
29 Nov 2023 11:29 AM GMT