മദ്യപാനത്തെ ചോദ്യം ചെയ്തു; ചെമ്പഴന്തിയില്‍ പിതാവ് മകനെ കുത്തിപരിക്കേല്‍പ്പിച്ചു
ഗുരുതര പരിക്കേറ്റ ഹര്‍ഷാദിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തിരുവനന്തപുരം: തിരുവനന്തപുരം ചെമ്പഴന്തിയില്‍ പിതാവ് മകനെ കുത്തിപരിക്കേല്‍പ്പിച്ചു. പറയേക്കാട് ഹര്‍ഷാദിനാണ് കുത്തേറ്റത്. പിതാവ് ഹബീബ് പോലിസ് കസ്റ്റഡിയിലാണ്. തിങ്കളാഴ്ച്ച രാത്രി 9.45 ഓടെയാണ് സംഭവം. ഹബീബിന്റെ നെഞ്ചിലും കയ്യിലും പരിക്കേറ്റു. ഗുരുതര പരിക്കേറ്റ ഹര്‍ഷാദിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പിതാവ് മദ്യപിച്ച് ബഹളം വെച്ചത് മകന്‍ ചോദ്യം ചെയ്തതാണ് തര്‍ക്കത്തില്‍ കലാശിച്ചത്. ഓട്ടോ ഡ്രൈവറായ ഹബീബ് ഉച്ച മുതല്‍ വീട്ടിലിരുന്ന് മദ്യപിക്കുകയായിരുന്നു. വെല്‍ഡിങ് ജീവനക്കാരനായ മകന്‍ ജോലി കഴിഞ്ഞെത്തിയപ്പോള്‍ പിതാവ് മദ്യപിച്ച് ബഹളമുണ്ടാക്കുന്നതാണ് കണ്ടത്. ആദ്യം ഇത് കാര്യമാക്കാതിരുന്ന മകന്‍ ഇടപെട്ടതോടെയാണ് തര്‍ക്കം ഉടലെടുത്തത്. റൂമിനകത്തുണ്ടായിരുന്ന ടീ പോയ് മകന്‍ അടിച്ചു തകര്‍ത്തിരുന്നു. ഇതില്‍ നിന്നുള്ള കുപ്പിചില്ല് എടുത്താണ് ഹബീബ് ഹര്‍ഷാദിനെ കുത്തി പരിക്കേല്‍പ്പിച്ചത്. കഴക്കൂട്ടം പോലിസ് സംഭവസ്ഥലത്തെത്തി ഹബീബിനെ കേസെടുത്തു.
RELATED STORIES
എസ്ഡിപിഐ കബഡി ടൂര്‍ണ്ണമന്റ്; ഇന്ദിര യൂത്ത് ക്ലബ് ചാംപ്യന്മാര്
4 Jun 2023 3:14 PM GMTഐഎന്‍എല്‍ നേതാവ് പി എ മുഹമ്മദ് കുഞ്ഞി ഹാജി അന്തരിച്ചു
2 Jun 2023 11:05 AM GMTകാസര്‍കോട് വാഹനപരിശോധനയ്ക്കിടെ സ്ഫോടക വസ്തുശേഖരം പിടികൂടി
30 May 2023 9:49 AM GMTഇടതുപക്ഷത്തിന്റെ തുടര്‍ഭരണം ജനങ്ങളെ കൊള്ളയടിച്ചുകൊണ്ടിരിക്കുന്നു:...
27 May 2023 5:18 AM GMTകാസര്‍കോട്ട് പുഴയില്‍ കുളിക്കുന്നതിനിടെ രണ്ടു കുട്ടികള്‍ മുങ്ങിമരിച്ചു
11 April 2023 3:52 PM GMTമഞ്ചേശ്വരം തിരഞ്ഞെടുപ്പ് അക്രമക്കേസ്; സിപിഎം നേതാവ് ഉള്‍പ്പെടെ...
31 March 2023 11:27 AM GMT