ക്ഷേത്രത്തില്‍ അധികാരത്തര്‍ക്കം; ഭരണസമിതി പ്രസിഡന്റിന് കുത്തേറ്റു
സംഭവത്തില്‍ അഞ്ചല്‍ അയിലറ അജി ഭവനില്‍ അനില്‍കുമാര്‍ അറസ്റ്റിലായി
BY sudheer22 March 2022 7:43 AM GMT

X
sudheer22 March 2022 7:43 AM GMT
കൊല്ലം: ക്ഷേത്രത്തില്‍ അധികാര തര്‍ക്കത്തെ തുടര്‍ന്ന് ഭരണസമിതി പ്രസിഡന്റിന് കുത്തേറ്റു. അഞ്ചല്‍ അയിലറ ആയിരവല്ലി മഹാദേവ ഭരണസമിതി പ്രസിഡന്റ് കലുങ്ക് ജങ്ഷനില്‍ മുരളീഭവനില്‍ മുരളീധരന്‍ പിള്ളക്കാണ് കുത്തേറ്റത്. സംഭവത്തില്‍ അയിലറ അജി ഭവനില്‍ അനില്‍കുമാര്‍ അറസ്റ്റിലായി.
ക്ഷേത്രത്തിന്റെ ഭരണാധികാരത്തെ പറ്റി ട്രസ്റ്റ് ഭാരവാഹികളും വിശ്വാസികളും തമ്മില്‍ കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. ക്ഷേത്ര ഉത്സവത്തിന്റെ നടത്തിപ്പ് ചുമതല ഈ വര്‍ഷം പൊതുജനങ്ങള്‍ക്കായിരുന്നു. മധ്യസ്ഥ ചര്‍ച്ചയിലുണ്ടായ കരാര്‍ പ്രകാരം ഉത്സവശേഷം ക്ഷേത്രത്തിന്റെ താക്കോല്‍ ഭരണസമിതിക്ക് തിരികെ കൈമാറിയിരുന്നു. ഇതിന് പിന്നാലെ തര്‍ക്കം രൂക്ഷമാവുകയായിരുന്നു.
Next Story
RELATED STORIES
ഷര്‍ട്ട് നല്കി, ചെയ്ത തെറ്റ് പെണ്‍കുട്ടിയെ ആശുപത്രിയില്‍...
2 Oct 2023 7:01 AM GMTഐഎസ്എല്ലില്‍ വിജയം തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ്; ലൂണ രക്ഷകന്
1 Oct 2023 5:29 PM GMTഏഷ്യന്‍ ഗെയിംസ്; പുരുഷ ലോങ്ജംപില്‍ ശ്രീശങ്കറിന് വെള്ളി
1 Oct 2023 2:29 PM GMTസഹകരണ തട്ടിപ്പ് ആരോപിച്ച് വി എസ് ശിവകുമാറിന്റെ വസതിയില്‍ നിക്ഷേപകര്‍...
1 Oct 2023 10:09 AM GMTമെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ പട്ടാപകല്‍ കയ്യേറ്റം
1 Oct 2023 4:09 AM GMTറോഡിന്റെ ശോചനീയാവസ്ഥക്കെതിരെ എസ് ഡി പി ഐ പ്രതിഷേധം
1 Oct 2023 4:02 AM GMT