Soft News

വിശുദ്ധ ഖുര്‍ആന്‍ കൈയെഴുത്ത് പ്രതി പൂര്‍ത്തീകരിച്ച് വിദ്യാര്‍ഥിനി

ശെഹ്ബ ഒരു കൊല്ലവും രണ്ടുമാസവുമെടുത്താണ് ഖുര്‍ആന്‍ മുഴുവനും എഴുതി പൂര്‍ത്തിയാക്കിയത്. സാധാരണ പെന്‍സിലും ഗ്ലിറ്റര്‍ പെന്‍സിലും ഉപയോഗിച്ച് സ്‌കെച്ച് പേപ്പറിലാണ് ഖുര്‍ആന്റെ കൈയെഴുത്ത് പ്രതി ഒരുക്കിയത്.

വിശുദ്ധ ഖുര്‍ആന്‍ കൈയെഴുത്ത് പ്രതി പൂര്‍ത്തീകരിച്ച് വിദ്യാര്‍ഥിനി
X

കണ്ണൂര്‍: വിശുദ്ധ ഖുര്‍ആന്റെ കൈയെഴുത്ത് പ്രതി പൂര്‍ത്തീകരിച്ച് ശ്രദ്ധേയമായ നേട്ടവുമായി വിദ്യാര്‍ഥിനി. കണ്ണൂര്‍ സിറ്റി സ്വദേശി കൊടപ്പറമ്പ് അല്‍ ഹംദിലെ ഫാത്തിമ ശെഹ്ബയാണ് ക്ഷമയോടെ മനോഹരമായ ഖുര്‍ആന്‍ രചന പൂര്‍ത്തിയാക്കിയത്.

നിലവില്‍ സ്വകാര്യസ്ഥാപനത്തില്‍ ഇന്റീരിയര്‍ ഡിസൈനിങ് വിദ്യാര്‍ഥിനിയാണ് ശെഹ്ബ. ഒമാനില്‍നിന്ന് പത്താം ക്ലാസ് പൂര്‍ത്തിയാക്കിയ ശെഹ്ബ കണ്ണൂര്‍ സിറ്റി ദീനുല്‍ ഇസ്‌ലാം സഭ ഗേള്‍സ് സ്‌കൂളിലാണ് ഹയര്‍ സെക്കന്‍ഡറി പഠനം പൂര്‍ത്തിയാക്കിയത്.


ഖുര്‍ആന്‍ ഉള്‍പ്പെടെ ആദ്യകാലങ്ങളില്‍ കൈയെഴുത്ത് പ്രതികളിലായാണ് പ്രചരിപ്പിക്കപ്പെട്ടത്. അച്ചുകൂടങ്ങളും ആധുനിക പ്രിന്റിങ്ങും വ്യാപകമാവുന്നതിന് മുമ്പ് കാതിബുമാര്‍ എന്ന ഒരുവിഭാഗം തന്നെ ഇത്തരത്തില്‍ ഖുര്‍ആന്‍ എഴുതാന്‍ വേണ്ടിയുണ്ടായിരുന്നു.

വലിയ ഗ്രന്ഥങ്ങള്‍ ഒന്നിലധികം കാതിബുകള്‍ ചേര്‍ന്നാണ് പൂര്‍ത്തിയാക്കിയിരുന്നത്. ശെഹ്ബ ഒരു കൊല്ലവും രണ്ടുമാസവുമെടുത്താണ് ഖുര്‍ആന്‍ മുഴുവനും എഴുതി പൂര്‍ത്തിയാക്കിയത്. സാധാരണ പെന്‍സിലും ഗ്ലിറ്റര്‍ പെന്‍സിലും ഉപയോഗിച്ച് സ്‌കെച്ച് പേപ്പറിലാണ് ഖുര്‍ആന്റെ കൈയെഴുത്ത് പ്രതി ഒരുക്കിയത്. ഒമാന്‍ കാബൂറയിലെ അബ്ദുല്‍ റഹൂഫിന്റെയും നാദിയ റഹൂഫിന്റെയും മകളാണ് ശെഹ്ബ.

Next Story

RELATED STORIES

Share it