- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'സ്വർണ കവചവാലൻ' പാമ്പിനെ 142 വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടെത്തി
തിളങ്ങുന്ന സ്വർണനിറമുള്ള ഇവയുടെ അടിഭാഗത്ത് കറുത്തു മിനുസമുള്ള അടയാളങ്ങളുണ്ട്. മണ്ണിൽ ദ്വാരമുണ്ടാക്കി അതിൽ ജീവിക്കുന്ന പ്രത്യേക തരം പാമ്പുകളുടെ കുടുംബമായ 'യൂറോപെൽറ്റിഡേ'യിൽ പെട്ടവയാണ് ഇവ.
സുൽത്താൻ ബത്തേരി: 1880ൽ കണ്ടെത്തി നാമകരണം ചെയ്ത 'സ്വർണ കവചവാലൻ' പാമ്പിനെ 142 വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടെത്തി. വയനാട് ചെമ്പ്രമലയിൽ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്. സമുദ്രനിരപ്പിൽ നിന്ന് 1400 മീറ്റർ ഉയരത്തിലുള്ള ഇടതൂർന്ന നിത്യഹരിത വനത്തിൽ തടികൾക്കടിയിൽ മണ്ണ് കുഴിക്കുന്നതിനിടെയാണ് 'ഗോൾഡൻ ഷീൽഡ് ടെയ്ൽ' ഇനത്തിലുള്ള 2 പാമ്പുകളെ ഗവേഷകർ കണ്ടത്തിയത്.
തിളങ്ങുന്ന സ്വർണനിറമുള്ള ഇവയുടെ അടിഭാഗത്ത് കറുത്തു മിനുസമുള്ള അടയാളങ്ങളുണ്ട്. മണ്ണിൽ ദ്വാരമുണ്ടാക്കി അതിൽ ജീവിക്കുന്ന പ്രത്യേക തരം പാമ്പുകളുടെ കുടുംബമായ 'യൂറോപെൽറ്റിഡേ'യിൽ പെട്ടവയാണ് ഇവ. ബ്രിട്ടിഷ് മിലിട്ടറി ഓഫിസറും മദ്രാസ് പ്രവിശ്യയുടെ വനം വകുപ്പ് മേധാവിയും പ്രകൃതി സ്‌നേഹിയുമായിരുന്ന കേണൽ റിച്ചഡ് ഹെന്റി ബെഡ്ഡോം ആണ് 1880 ൽ ഈ ഇനം പാമ്പിനെ കണ്ടെത്തി നാമകരണം ചെയ്തത്.
ഇന്ത്യയിലെയും ശ്രീലങ്കയിലേയും ആർദ്ര വനങ്ങളിൽ മാത്രം കണ്ടു വരുന്നവയാണ്. ഇവയെക്കുറിച്ചു വളരെക്കുറച്ചു കാര്യങ്ങളേ ശാസ്ത്രലോകത്തിന് അറിവുള്ളൂ. വനംവകുപ്പ് സൗത്ത് വയനാട് ഡിവിഷന്റെ സഹായത്തോടെ വിവിധ സംഘടനകളിലെ ഗവേഷകരുടെ സംഘം നടത്തിയ അന്വേഷണത്തിലാണ് സ്വർണ കവചവാലൻ പാമ്പിനെ കണ്ടെത്തിയത്.
RELATED STORIES
വാഴക്കാലയില് ഇന്റര്നാഷനല് ജിംമ്മില് തീപിടിത്തം
13 Nov 2024 8:14 AM GMTഇ പി, പിണറായിക്ക് കാലം നല്കിയ മറുപടി: കെ സുധാകരന് എംപി
13 Nov 2024 7:57 AM GMTകൊവിഡില് ഹോട്ടല് പൂട്ടി; ഫ്ളാറ്റില് കഞ്ചാവ് കൃഷി ചെയ്ത് യുവാവ്,...
13 Nov 2024 6:25 AM GMTപ്രതികളുടെ വീട് പൊളിക്കരുത്; ബുള്ഡോസര് രാജില് സുപ്രിംകോടതി
13 Nov 2024 6:23 AM GMTസ്വര്ണവില താഴേക്ക്; ഗ്രാമിന് ഇന്ന് കുറഞ്ഞത് 40 രൂപ
13 Nov 2024 5:47 AM GMTപൊന്നാനി പീഡന ആരോപണം: പോലിസുകാര്ക്കെതിരേ കേസ് വേണ്ടെന്ന് ഹൈക്കോടതി
13 Nov 2024 5:37 AM GMT