കോഴിക്കോട് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
മഴ കുറവുണ്ടെങ്കിലും ജില്ലയിൽ മിക്കയിടങ്ങളിലും വെള്ളക്കെട്ട് നിലനിൽക്കുന്നതും ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്യാമ്പുകൾ പ്രവർത്തിക്കുന്നതും പരിഗണിച്ചാണ് അവധി.
കോഴിക്കോട്: പ്രൊഫഷണൽ കോളേജുകൾ അടക്കം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ചൊവ്വാഴ്ച്ച 13 - 8 -19) ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. കേന്ദ്രീയ വിദ്യാലയങ്ങൾക്കും അങ്കണവാടികൾക്കും മദ്രസകൾക്കും അവധി ബാധകമായിരിക്കും.
മഴ കുറവുണ്ടെങ്കിലും ജില്ലയിൽ മിക്കയിടങ്ങളിലും വെള്ളക്കെട്ട് നിലനിൽക്കുന്നതും ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്യാമ്പുകൾ പ്രവർത്തിക്കുന്നതും പരിഗണിച്ചാണ് അവധി. തുടർച്ചയായി മഴപെയ്ത സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കെട്ടിടത്തിന്റെ സുരക്ഷിതത്വം പരിശോധിക്കാനും ജില്ലാ കലക്ടർ നിർദേശം നൽകി. എൽഎസ്ജിഡി അസിസ്റ്റൻറ് എൻജിനീയറും ഓവർസിയറും സ്കൂളുകൾ കെട്ടിടങ്ങളുടെ സുരക്ഷ പരിശോധിച്ച് അതത് പഞ്ചായത്ത് സെക്രട്ടറിക്കും സബ് ഡിവിഷണൽ മജിസ്ട്രേറ്റിനും നാളെ റിപോർട്ട് നൽകണമെന്നും ജില്ലാ കലക്ടർ പറഞ്ഞു. നഗരസഭകളിലെ സ്കൂൾ കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ച് കോർപ്പറേഷൻ എഇമാരും റിപോർട്ട് നൽകണം.
RELATED STORIES
എസ്എംഎ രോഗികള്‍ക്ക് സ്പൈന്‍ സര്‍ജറിയ്ക്ക് സര്‍ക്കാര്‍ മേഖലയില്‍ ആദ്യ...
21 Jan 2023 1:40 AM GMTപകര്‍ച്ചവ്യാധികളെ നേരിടാന്‍ നിയോജക മണ്ഡലങ്ങളില്‍ അത്യാധുനിക ഐസൊലേഷന്‍...
18 Dec 2022 8:29 AM GMTമലബാറിലെ ആദ്യ 'നോ കോണ്ട്രാസ്റ്റ് ആന്‍ജിയോപ്ലാസ്റ്റി'യുമായി...
6 Nov 2022 12:13 PM GMTസ്ട്രോക്ക് പരിചരണം മികവുറ്റതാക്കാൻ ആസ്റ്റർ മിംസ്-മെഡ്ട്രോണിക്ക്...
22 Oct 2022 11:02 AM GMT'എല്ലാവരുടെയും മാനസികാരോഗ്യവും ക്ഷേമവും ആഗോള മുന്‍ഗണനയാക്കുക'
10 Oct 2022 7:31 AM GMTഇരുപത് മിനിറ്റിനുള്ളിൽ ഫലം; ഇനി എച്ച്ഐവി സ്വയം പരിശോധിക്കാം
4 Oct 2022 6:27 AM GMT