കേരളത്തെ അപമാനിച്ച് സംവിധായകന്‍ രാജസേനന്‍; നമ്മള്‍ ഭാരതത്തിലല്ലെന്ന് ഒന്നുകൂടി തെളിയിച്ചെന്ന്
സ്വന്തം നാടിന് എതിരായിട്ട് ഇങ്ങനെ ചിന്തിക്കുന്ന ഒരു സമൂഹം കേരളത്തിലല്ലാതെ ലോകത്തില്‍ എവിടെയും കാണാന്‍ സാധിക്കില്ല
കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ കഴിയാതെ വന്നതോടെ കേരളത്തെ അപമാനിച്ച് ചലച്ചിത്ര സംവിധായകനും ബിജെപി മുന്‍ നിയമസഭാ സ്ഥാനാര്‍ഥിയുമായ രാജസേനന്‍ രംഗത്ത്. കേരളം ഭാരതത്തില്‍ അല്ല എന്നത് നമ്മള്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണെന്നായിരുന്നു ഫേസ്ബുക്ക് വീഡിയോയിലൂടെ രാജസേനന്റെ പരാമര്‍ശം. ഭാരതം ബിജെപിയും നരേന്ദ്ര മോദിയും ചേര്‍ന്ന് എടുക്കുകാ, എന്ന് ഞാന്‍ നേരത്തേ പറഞ്ഞിരുന്നു. അക്ഷരാര്‍ഥത്തില്‍ അത് സംഭവിച്ചു. ഭാരതം മോദിജിയും ബിജെപിയും ചേര്‍ന്ന് എടുത്തുകഴിഞ്ഞു. ഇനി ഒരിക്കലും ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും തിരിച്ചുനല്‍കാന്‍ കഴിയാത്ത രീതിയില്‍ അസാമാന്യ വിജയത്തോടെ എടുത്തു. പക്ഷേ, കേരളം ഭാരതത്തില്‍ അല്ല എന്ന് നമ്മള്‍ ഒന്നുകൂടി തെളിയിച്ചു എന്നതാണ് ദു:ഖകരമായ സത്യം. കുമ്മനവും കെ സുരേന്ദ്രനും സുരേഷ് ഗോപിയുമൊക്കെ ഇവിടെ തോറ്റപ്പോള്‍, തോറ്റത് നന്മയും വിശ്വാസവും മാത്രമാണ്. ജയിച്ചതാണെങ്കിലോ കുറേ അഴിമതിയും കുറേ അക്രമവും. വേറൊന്നുമില്ല, കാലാകാലങ്ങളായി നമ്മളിങ്ങനെ മണ്ടത്തരം കാണിച്ച് തെളിയിച്ചതാണ്. ഇനിയും അനുഭവിക്കുക, അത്രേയുള്ളൂ. പക്ഷേ ഒരു കാര്യം, സ്വന്തം നാടിന് എതിരായിട്ട് ഇങ്ങനെ ചിന്തിക്കുന്ന ഒരു സമൂഹം കേരളത്തിലല്ലാതെ ലോകത്തില്‍ എവിടെയും കാണാന്‍ സാധിക്കില്ല. തീര്‍ച്ചയായും സങ്കടമുണ്ട്, ഒരുപാട് വിഷമമുണ്ട് എന്നാണു ഫേസ്ബുക്ക് വീഡിയോയിലൂടെ രാജസേനന്‍ പറയുന്നത്.
RELATED STORIES
വാഹനാപകടത്തില് പരിക്കേറ്റ് ചികിത്സയിലിരുന്ന ഡിവൈഎഫ്ഐ നേതാവ്...
21 March 2023 11:51 AM GMTകര്ണാടകയില് മുതിര്ന്ന ബിജെപി നേതാവ് രാജിവച്ച് കോണ്ഗ്രസിലേക്ക്
21 March 2023 9:58 AM GMTസ്വര്ണ വില 44,000 തൊട്ടു; വിവാഹ വിപണിയില് ആശങ്ക
21 March 2023 5:06 AM GMTസര്ജിക്കല് ഐസിയുവിലെ പീഡനം മനുഷ്യാവകാശ ലംഘനം; പ്രതിക്ക് കടുത്ത ശിക്ഷ ...
21 March 2023 4:31 AM GMTവിന്സന്റ് പല്ലിശ്ശേരിക്ക് ഗിന്നസ് വേള്ഡ് റെക്കോഡ്
20 March 2023 6:19 PM GMTശ്രീനഗറില് ലുലുവിന്റെ ഹൈപ്പര്മാര്ക്കറ്റ് വരുന്നു
20 March 2023 12:10 PM GMT