ശ്രീധരന്‍പിള്ളയെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് വിലക്കണമെന്ന് യുഡിഎഫ്

മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ച ശ്രീധരന്‍പിള്ളക്കെതിരെ ഐപിസി 153 വകുപ്പ് പ്രകാരം കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു

ശ്രീധരന്‍പിള്ളയെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് വിലക്കണമെന്ന് യുഡിഎഫ്

തിരുവനന്തപുരം: മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ വിദ്വേഷ പരാമര്‍ശം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയെ ഇനിയുള്ള തിരഞ്ഞെടുപ്പ് പ്രചരണപരിപാടികളില്‍ നിന്ന് വിലക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ച ശ്രീധരന്‍പിള്ളക്കെതിരെ ഐപിസി 153 വകുപ്പ് പ്രകാരം കേസെടുക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

രാജ്യത്ത് ബിജെപി നേതാക്കളുടെ ഭാഗത്ത് നിന്നും ഇത്തരത്തില്‍ നിരവധി തവണ വിദ്വേഷ പ്രസംഗങ്ങള്‍ ഉണ്ടായിട്ടുണ്ട്. ജനങ്ങളെ വര്‍ഗീയമായി വിഭജിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ബിജെപിയുടെ ശ്രമത്തിന്റെ ഭാഗമാണിത്. ബിജെപിയുടെ യഥാര്‍ത്ഥ മുഖമാണ് ഇതിലൂടെ പുറത്തു വരുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

SDR

SDR

Our Contributor help bring you the latest article around you


RELATED STORIES

Share it
Top