തുഷാര്‍ വെള്ളാപ്പള്ളി തൃശൂരില്‍ മല്‍സരിക്കും
എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്നും അച്ഛന്റെ അനുഗ്രഹത്തോടെയാണ് മല്‍സിക്കുന്നതെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു

തൃശൂര്‍: എന്‍ഡിഎ ഘടകക്ഷിയായ ബിഡിജെഎസ് രണ്ടാംഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. എസ്എന്‍ഡിപി ഉപാധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി തൃശൂരില്‍ മല്‍സരിക്കും. വയനാട്ടില്‍ പൈലി വാദ്യാട്ടിനെയാണ് തീരുമാനിച്ചിട്ടുള്ളത്. എന്നാല്‍, വയനാട്ടില്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വരികയാണെങ്കില്‍ മാറുമോ എന്നു പറയാനാവില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്നും അച്ഛന്റെ അനുഗ്രഹത്തോടെയാണ് മല്‍സിക്കുന്നതെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ആരെങ്കിലും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയാണെങ്കില്‍ എസ്എന്‍ഡിപിയുടെ സ്ഥാനം രാജിവയ്ക്കുന്നതാണ് സമുദായത്തിനു നല്ലതെന്ന് വെള്ളാപ്പള്ളി നടേശന്‍ നേരത്തേ പറഞ്ഞിരുന്നു. നേരത്തേ ആലത്തൂരില്‍ ടി വി ബാബു, മാവേലിക്കരയില്‍ തഴവ സഹദേവന്‍, ഇടുക്കിയില്‍ ബിജു കൃഷ്ണന്‍ എന്നിവര്‍ ബിഡെജെഎസ് ടിക്കറ്റില്‍ മല്‍സരിക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു.
RELATED STORIES
ഫോണില് വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; ബിജെപി നേതാവ് പരാതി നല്കി
13 Dec 2019 2:45 AM GMTമതന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കണമെന്ന് ഇന്ത്യയോട് യുഎസ്
13 Dec 2019 1:19 AM GMTഗോ സംരക്ഷണത്തിന്റെ മറവില് പശുമോഷണസംഘം കേരളത്തിലും
12 Dec 2019 7:39 PM GMT