രാഹുലിനെ തോല്‍പിച്ച് അര്‍ഹമായ ശിക്ഷ നല്‍കണം: സീതാറാം യെച്ചൂരി
കേരളത്തില്‍ വന്ന് ഇടതുപക്ഷത്തോട് മല്‍സരിക്കുന്ന രാഹുല്‍ യഥാര്‍ഥത്തില്‍ ബിജെപിയെ സഹായിക്കുകയാണ്

ആലപ്പുഴ: അമേത്തി മാത്രമല്ല വയനാടും രാഹുലിന് സുരക്ഷിത മണ്ഡലമല്ലെന്നു തെളിയിച്ചു കൊടുക്കണമെന്നും ഇടതുപക്ഷത്തെ തോല്‍പ്പിക്കാന്‍ മുന്‍ഗണന നല്‍കുന്ന രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തി അര്‍ഹമായ ശിക്ഷ നല്‍കണമെന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരി പറഞ്ഞു. ആലപ്പുഴ ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ എം ആരിഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ വന്ന് ഇടതുപക്ഷത്തോട് മല്‍സരിക്കുന്ന രാഹുല്‍ യഥാര്‍ഥത്തില്‍ ബിജെപിയെ സഹായിക്കുകയാണ്. തെക്കേ ഇന്ത്യയില്‍ മല്‍സരിക്കാനാണെങ്കില്‍ അമ്മയും അമ്മൂമ്മയും ചെയ്തപോലെ കര്‍ണാടകത്തില്‍ പോയി മല്‍സരിക്കാമായിരുന്നു. രാഹുലിന്റെ ഈ നടപടിക്കു മറുപടിയായി യുഡിഎഫിന്റെ 20 സ്ഥാനാര്‍ഥികളെയെും പരാജയപ്പെടുത്തണം. കോണ്‍ഗ്രസ് പ്രകടന പത്രിക ബിജെപി നയത്തിന്റെ പകര്‍പ്പാണ്. ഇടതുപക്ഷത്തിന്റെ ശക്തി വര്‍ധിക്കുന്നതിലൂടെ മാത്രമേ ഈനയം തിരുത്താനാവുകയുള്ളൂ. ഹിന്ദുത്വ ഭീകരത നടപ്പാക്കാനാണ് നരേന്ദ്രമോദി ശ്രമിക്കുന്നത്. ആരുടെ ഭാഗത്ത് നിന്ന് ഭീകരതയുണ്ടായാലും ചെറുക്കണം. ഇതിനുവേണ്ടി ഒരുമിച്ച് നില്‍ക്കണം. ഇടതുപക്ഷം എത്രമാത്രം പാര്‍ലമെന്റില്‍ ശക്തമാകുന്നുവോ അത്രമാത്രം സര്‍ക്കാര്‍ നയങ്ങള്‍ പാവപ്പെട്ടവര്‍ക്ക് അനുകൂലമാക്കാനാവും. ഒന്നാം യുപിഎ കാലത്ത് നടപ്പാക്കിയ ജനോപകാരപ്രദമായ കാര്യങ്ങള്‍ ഇതിനു തെളിവാണ്. രണ്ടാം യുപിഎ കാലത്ത് അതുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
RELATED STORIES
മൊസ്യൂദ് ഓസിലിന്റെ ഫുട്ബോള്‍ കരിയറിന് വിരാമം
22 March 2023 1:39 PM GMTഫ്രഞ്ച് ടീമിനെ കിലിയന്‍ എംബാപ്പെ നയിക്കും
21 March 2023 10:57 AM GMTമെസ്സിയും റൊണാള്‍ഡോയും ദേശീയ ടീമുകള്‍ക്കൊപ്പം; മല്‍സരങ്ങള്‍ 23ന്...
21 March 2023 5:35 AM GMTഎഫ് എ കപ്പില്‍ ക്ലാസ്സിക്ക് തിരിച്ചുവരവുമായി യുനൈറ്റഡ്; ഇറ്റലിയില്‍...
20 March 2023 6:41 AM GMTഎല്‍ ക്ലാസ്സിക്കോ ബാഴ്സയ്ക്ക് തന്നെ; ഈ വര്‍ഷം റയലിനെ പൂട്ടിയത് മൂന്ന് ...
20 March 2023 6:15 AM GMTഐഎസ്എല്‍ റഫറിങിനെതിരേ ബെംഗളൂരു എഫ്സിയും രംഗത്ത്
19 March 2023 1:13 PM GMT