സിപിഎമ്മിന് മനോനില തെറ്റിയെന്ന് ഉമ്മൻ ചാണ്ടി

രമ്യയ്ക്കെതിരേ അശ്ലീല പരാമര്‍ശം നടത്തിയ നടപടി അങ്ങേയറ്റം വേദനാജനകമാണ്. ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാൻ സിപിഎം തയ്യാറാവണം.

സിപിഎമ്മിന് മനോനില തെറ്റിയെന്ന് ഉമ്മൻ ചാണ്ടി

കോട്ടയം: ആലത്തൂർ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസിനെതിരെ ഇടത് മുന്നണി കൺവീനര്‍ നടത്തിയത് സ്ത്രീ വിരുദ്ധ പരാമാര്‍ശമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. ഇതോടൊപ്പം രാഹുൽ ഗാന്ധിക്കെതിരായ അമുൽ ബേബി, പപ്പുമോൻ പ്രയോഗങ്ങൾ സിപിഎമ്മിന് മനോനില തെറ്റിയതിന് തെളിവാണെന്നും ഉമ്മൻചാണ്ടി ആരോപിച്ചു.

രമ്യയ്ക്കെതിരേ അശ്ലീല പരാമര്‍ശം നടത്തിയ നടപടി അങ്ങേയറ്റം വേദനാജനകമാണ്. ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാൻ സിപിഎം തയ്യാറാവണം. എ വിജയരാഘവനെതിരേ സിപിഎം നടപടി എടുക്കുമോയെന്നും ഉമ്മൻചാണ്ടി ചോദിച്ചു. രമ്യക്കെതിരായ പരമാര്‍ശത്തെ നിയമപരമായി നേരിടാനാണ് യുഡിഎഫ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

RELATED STORIES

Share it
Top