രാഹുലിനെ വയനാട്ടിൽ തോൽപ്പിക്കണം: സീതാറാം യെച്ചൂരി

രാഹുൽ ഗാന്ധി കേരളത്തിൽ മൽസരിക്കാനെത്തുന്നത് ബിജെപിയെ സഹായിക്കലാണെന്നും യെച്ചൂരി പറഞ്ഞു

രാഹുലിനെ വയനാട്ടിൽ തോൽപ്പിക്കണം: സീതാറാം യെച്ചൂരി

ആലപ്പുഴ: വയനാട് ലോക്സഭ മണ്ഡലത്തിൽ നിന്ന് മൽസരിക്കാനുള്ള കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ തീരുമാനത്തിനെതിരെ പരിഹാസവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. രാഹുൽ ഗാന്ധി കേരളത്തിൽ മൽസരിക്കാനെത്തുന്നത് ബിജെപിയെ സഹായിക്കലാണെന്ന് യെച്ചൂരി പറഞ്ഞു. ആലപ്പുഴ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിക്ക് ഒരു സ്വ‌ാധീനവുമില്ലാത്ത കേരളത്തിൽ വന്നാണ് രാഹുൽ ഗാന്ധി മൽസരിക്കുന്നത്. രാഹുൽ ഗാന്ധിയെ വയനാട്ടിൽ തോൽപിച്ചുകൊണ്ട് ഇതിനെതിരേ മറുപടി നൽകണം. കേരളത്തിലെ ഇരുപത് സീറ്റിലും എൽഡിഎഫ് ജയിക്കുക എന്നതാവണമെന്നും കോൺഗ്രസിന് നൽകേണ്ട ശിക്ഷയെന്നും യെച്ചൂരി പറഞ്ഞു.

RELATED STORIES

Share it
Top