സ്ഥാനാര്‍ഥി നിര്‍ണയം: കോണ്‍ഗ്രസിനെ പരിഹസിച്ച് കോടിയേരി ബാലകൃഷ്ണന്‍

സ്ഥാനാര്‍ഥി നിര്‍ണയം പോലും മര്യാദക്ക് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത കോണ്‍ഗ്രസിന് രാജ്യം എങ്ങിനെ ഭരിക്കാനാവും. യുഡിഎഫ് തകര്‍ന്നു തരിപ്പണമായി. ബിജെപിയും തമ്മിലടിച്ചു തകര്‍ന്നു.

സ്ഥാനാര്‍ഥി നിര്‍ണയം: കോണ്‍ഗ്രസിനെ പരിഹസിച്ച് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: സ്ഥാനാര്‍ഥി നിര്‍ണയം പോലും മര്യാദക്ക് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത കോണ്‍ഗ്രസിന് രാജ്യം എങ്ങിനെ ഭരിക്കാനാവുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നിയമസഭയ്ക്ക് മുന്നിലെ ഇഎംഎസ് പാര്‍ക്കില്‍ ഇഎംഎസ് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. യുഡിഎഫ് തകര്‍ന്നു തരിപ്പണമായിരിക്കുകയാണ്. ബിജെപിയും തമ്മിലടിച്ചു തകര്‍ന്നു.

തിരഞ്ഞെടുപ്പിന്‍ എല്‍ഡിഎഫ് ചരിത്രവിജയം നേടും. 2004ലെ വിജയം ഇത്തവണയും ആവര്‍ത്തിക്കും. കേരളത്തില്‍ ഇടതുപക്ഷ തരംഗമാകും ഉണ്ടാകാന്‍ പോകുന്നത്. തമ്മിലടിച്ചു തകര്‍ന്ന യുഡിഎഫിനും ബിജെപിക്കും കനത്ത തിരിച്ചടി നല്‍കാന്‍ ജനം തയ്യാറെടുത്തു കഴിഞ്ഞു. മോദി ഇനി ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ ജനാധിപത്യവും മതേതരത്വവും ഇല്ലാതാകും. ഭരണഘടന തന്നെ തിരുത്തി എഴുതും. വലിയ അപകടമാവും ഇതിലൂടെ നേരിടേണ്ടിവരിക. മോദി സര്‍ക്കാരിന്റെ അന്ത്യം കുറിക്കുന്ന തിഞ്ഞടുപ്പാകും ഇതെന്നും കോടിയേരി പറഞ്ഞു.

RELATED STORIES

Share it
Top