Kerala News

റീപോളിങ് ബൂത്തുകളില്‍ കനത്ത പോളിങ്; വോട്ടര്‍മാരുടെ നീണ്ടനിര

വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പരമാവധി വോട്ടര്‍മാരെ ബൂത്തിലെത്തിക്കാന്‍ കഠിനശ്രമത്തിലാണ്

റീപോളിങ് ബൂത്തുകളില്‍ കനത്ത പോളിങ്; വോട്ടര്‍മാരുടെ നീണ്ടനിര
X

കണ്ണൂര്‍: കള്ളവോട്ട് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് റീപോളിങ് നടക്കുന്ന ഏഴു ബൂത്തുകളിലും കനത്ത പോളിങ്. രാവിലെ മുതല്‍ തന്നെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വോട്ടര്‍മാര്‍ ബൂത്തിലെത്തി. എല്ലാ ബൂത്തുകളിലും നീണ്ട നിരയാണ് അനുഭവപ്പെട്ടത്. വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പരമാവധി വോട്ടര്‍മാരെ ബൂത്തിലെത്തിക്കാന്‍ കഠിനശ്രമത്തിലാണ്. കഴിഞ്ഞ തവണത്തേതിനേക്കാള്‍ പോളിങ് കുറയാതിരിക്കാനുള്ള ശ്രമമാണു നടത്തുന്നത്. രോഗികളെയും ആശുപത്രിയിലുള്ളവരെയുമെല്ലാം ബൂത്തുകളിലെത്തിക്കുന്നുണ്ട്. വോട്ടിങ് തുടങ്ങി രണ്ടു മണിക്കൂര്‍ പിന്നിടുമ്പോള്‍ കണ്ണൂര്‍ ജില്ലയിലെ പോളിങ് നില ഇപ്രകാരമാണ്.

കണ്ണൂര്‍ പാര്‍ലിമെന്റ് തളിപ്പറമ്പ് നിയോജകമണ്ഡലം:

പാമ്പുരുത്തി മാപ്പിള എയുപി സ്‌കൂള്‍(ബൂത്ത് നമ്പര്‍ 166)-14.01 ശതമാനം

ധര്‍മ്മടം നിയോജക മണ്ഡലം:

കുന്നിരിക്ക യുപി സ്‌കൂള്‍(ബൂത്ത് നമ്പര്‍ 52)-20.18 ശതമാനം

കുന്നിരിക്ക യുപി സ്‌കൂള്‍(ബൂത്ത് നമ്പര്‍ 53)-17.09 ശതമാനം

കാസര്‍ക്കോട് പാര്‍ലിമെന്റ് മണ്ഡലം കല്യാശ്ശേരി നിയോജക മണ്ഡലം:

പിലാത്തറ യുപി സ്‌കൂള്‍(ബൂത്ത് നമ്പര്‍ 19)- 17.32 ശതമാനം

പുതിയങ്ങാടി ജുമാഅത്ത് ഹൈസ്‌കൂള്‍(ബൂത്ത് നമ്പര്‍ 69)-13.57 ശതമാനം

പുതിയങ്ങാടി ജുമാഅത്ത് ഹൈസ്‌കൂള്‍(ബൂത്ത് നമ്പര്‍ 70)-19.60 ശതമാനം




Next Story

RELATED STORIES

Share it