Kerala News

മുസ്‌ലിം ലീഗ് കുപ്രചാരണം അവസാനിപ്പിക്കണം: എസ്ഡിപിഐ

കിട്ടില്ല എന്നുറപ്പായപ്പോള്‍ മാത്രമാണ് എസ്ഡിപിഐ വോട്ട് വേണ്ട എന്ന് പറയാന്‍ ലീഗിലെ ചില നേതാക്കള്‍ തയ്യാറായത്. എസ്ഡിപിഐ വോട്ടുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം ഇടത്പക്ഷ സ്ഥാനാര്‍ത്ഥി ലീഗ് വോട്ടുകള്‍ വിലക്ക് വാങ്ങുന്നത് തടയാന്‍ ശ്രമിക്കുന്നതായിരിക്കും നല്ലതെന്നും കെ സി നസീര്‍ കൂട്ടിച്ചേര്‍ത്തു.

മുസ്‌ലിം ലീഗ് കുപ്രചാരണം അവസാനിപ്പിക്കണം: എസ്ഡിപിഐ
X

എടപ്പാള്‍: പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ നിരന്തരം തുടരുന്ന കുപ്രചാരണങ്ങള്‍ മുസ്‌ലിം ലീഗ് അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി അഡ്വ. കെ സി നസീര്‍. ലീഗ് ഈ തെരഞ്ഞെടുപ്പിനെ എത്രമാത്രം ഭയപ്പെടുന്നു എന്നതിന്റെ തെളിവാണ് കുപ്രചാരണങ്ങളെന്നും ചങ്ങരംകുളം മേഖലയിലെ രണ്ടാം ഘട്ട പ്രചാരണത്തിനിടെ കെ സി നസീര്‍ വ്യക്തമാക്കി.



2009 ല്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ് ഇ അബൂബക്കര്‍ വളാഞ്ചേരിയില്‍ നടത്തിയ പ്രസംഗം വ്യാപകമായി ദുരുപയോഗം ചെയ്ത് വോട്ടര്‍മാരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് ഇങ്ങനെ പ്രതികരിച്ചത്.

കിട്ടില്ല എന്നുറപ്പായപ്പോള്‍ മാത്രമാണ് എസ്ഡിപിഐ വോട്ട് വേണ്ട എന്ന് പറയാന്‍ ലീഗിലെ ചില നേതാക്കള്‍ തയ്യാറായത്. എന്നാല്‍ ലീഗ് അണികള്‍ എസ്ഡിപിഐക്ക് ലഭിക്കാനിടയുള്ള വോട്ടുകള്‍ കണ്ട് കണ്ണ് തള്ളി ദുഷ്പ്രചാരണങ്ങള്‍ അഴിച്ചു വിടുന്നതില്‍ മുഴുകിയിരിക്കുകയാണ്. ലീഗുകാര്‍ എസ്ഡിപിഐ വോട്ടുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം ഇടത്പക്ഷ സ്ഥാനാര്‍ത്ഥി ലീഗ് വോട്ടുകള്‍ വിലക്ക് വാങ്ങുന്നത് തടയാന്‍ ശ്രമിക്കുന്നതായിരിക്കും നല്ലതെന്നും കെ സി നസീര്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it