തമിഴ്‌നാട്ടിലെ സഖ്യത്തിനെതിരേ വ്യാജപ്രചരണം; എസ്ഡിപിഐ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി
മലയാളിയായ സമാന്‍ കതിരൂര്‍ എന്ന വ്യക്തിക്കെതിരെയാണ് പരാതി. അന്വേഷിച്ച് അടിയന്തര നടപടി സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ നിന്നും എഎംഎംകെയുമായി സഖ്യത്തില്‍ മല്‍സരിക്കുന്ന എസ്ഡിപിഐക്കെതിരേ വ്യാജപ്രചരണം നടത്തിയ സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. മലയാളിയായ സമാന്‍ കതിരൂര്‍ എന്ന വ്യക്തിക്കെതിരെയാണ് പരാതി. എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനറുമായ പി അബ്ദുല്‍ ഹമീദാണ് സംസ്ഥാന ചീഫ് ഇലക്ടറര്‍ ഓഫീസര്‍ ടീക്കാറാം മീണക്ക് പരാതി നല്‍കിയത്. തമിഴ്‌നാട്ടില്‍ ടിടിവി ദിനകരന്‍ എംഎല്‍എ നേതൃത്വം നല്‍കുന്ന അമ്മ മക്കള്‍ മുന്നേറ്റ കഴകം(എഎംഎംകെ) കക്ഷിയുമായി സഖ്യത്തിലാണ് എസ്ഡിപിഐ മല്‍സരിക്കുന്നത്.
എന്നാല്‍ ഈ വസ്തുത മറച്ചുവച്ച് ബിജെപിയുടെ സഖ്യകക്ഷിയായ എഐഡിഎംകെ എന്ന എന്‍ഡിഎ മുന്നണിക്കൊപ്പമാണ് എസ്ഡിപിഐ മല്‍സരിക്കുന്നതെന്ന വ്യാജപ്രചരണമാണ് സമാന്‍ കതിരൂര്‍(Zaman Kadirur) എന്ന ഫേസ്ബുക്ക് ഐഡിയിലൂടെ നടത്തിയത്. ഗുരുതരമായ തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ ഇയാള്‍ക്കെതിരേ ശക്തമായ നടപടി വേണമെന്നും വ്യാജപ്രചരണം അവസാനിപ്പിക്കാന്‍ നടപടി വേണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും അടിയന്തര നടപടി സ്വീകരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതര്‍ അറിയിച്ചതായി പി അബ്ദുല്‍ ഹമീദ് വ്യക്തമാക്കി.
RELATED STORIES
രാഹുലിനെതിരായ നടപടി: നാളെ രാജ്ഘട്ടില് കോണ്ഗ്രസിന്റെ കൂട്ടസത്യാഗ്രഹം
25 March 2023 1:00 PM GMTഭൂനിയമ ഭേദഗതി ഓര്ഡിനന്സ്; ഇടുക്കിയില് ഏപ്രില് മൂന്നിന് എല്ഡിഎഫ്...
25 March 2023 11:39 AM GMTമോദിയെ പുകഴ്ത്തിയ വി മുരളീധരന് നേരെ വിദ്യാര്ഥികളുടെ കൂകിവിളി
25 March 2023 11:34 AM GMTനടന് വിനായകന് വിവാഹമോചിതനാവുന്നു
25 March 2023 9:39 AM GMTഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
25 March 2023 9:32 AM GMTകുവൈത്തില് ബോട്ട് മറിഞ്ഞ് രണ്ടുമലയാളികള് മരിച്ചു
25 March 2023 9:24 AM GMT