കെപിസിസി അധ്യക്ഷനെതിരെ മാനനഷ്ടക്കേസ് നൽകാൻ നീക്കവുമായി ഡിജിപി
സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പോലെയാണ് ഡിജിപി പെരുമാറുന്നത് എന്നായിരുന്നു മുല്ലപ്പള്ളിയുടെ പരാമര്‍ശം.
BY SDR20 April 2019 11:04 AM GMT

X
SDR20 April 2019 11:04 AM GMT
തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്യാനുള്ള നീക്കവുമായി ഡിജിപി ലോക് നാഥ് ബെഹറ. തനിക്കെതിരായ മുല്ലപ്പള്ളിയുടെ പരാമര്‍ശത്തിൽ കേസുമായി മുന്നോട്ട് പോകാൻ അനുമതി തേടി ഡിജിപി സര്‍ക്കാരിനെ സമീപിച്ചു.
സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പോലെയാണ് ഡിജിപി പെരുമാറുന്നത് എന്നായിരുന്നു മുല്ലപ്പള്ളിയുടെ പരാമര്‍ശം. ഇതിനെതിരെയാണ് ബെഹ്റ മാനനഷ്ട കേസ് ഫയൽ ചെയ്യാൻ നീക്കം നടത്തുന്നത്.
പോസ്റ്റല്‍ വോട്ടുചെയ്യുന്ന പോലിസുകാരുടെ വിവരം ശേഖരിക്കാനുള്ള ഉത്തരവ് പുറത്തിറക്കിയ സംഭവത്തിലാണ് ഡിജിപിക്കെതിരേ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തുവന്നത്. ഉത്തരവ് ദുരൂഹമാണെന്നാരോപിച്ച് മുല്ലപ്പള്ളി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നല്‍കിയിരുന്നു.
Next Story
RELATED STORIES
മാനനഷ്ടക്കേസ്: ഉദ്ദവ് താക്കറെയ്ക്കും സഞ്ജയ് റാവത്തിനും നോട്ടീസ്
28 March 2023 8:00 AM GMTകൈക്കൂലി: കര്‍ണാടകയില്‍ ബിജെപി എംഎല്‍എ മദല്‍ വിരൂപാക്ഷപ്പ അറസ്റ്റില്‍
27 March 2023 2:39 PM GMTലോക്സഭയില്‍ അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMTജാമ്യവ്യവസ്ഥയില്‍ ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില്‍ 13ലേക്ക് ...
27 March 2023 12:11 PM GMTഗോഹത്യ ആരോപിച്ച് മുസ് ലിം യുവതികളെ അറസ്റ്റ് ചെയ്തു
27 March 2023 12:00 PM GMT