ആറ്റിങ്ങൽ മണ്ഡലം: എസ്ഡിപിഐ സ്ഥാനാർഥി അജ്മൽ ഇസ്മായിൽ പത്രിക സമർപ്പിച്ചു

ജില്ലാ വരണാധികാരിയായ കലക്ടർ വാസുകി മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്.

ആറ്റിങ്ങൽ മണ്ഡലം: എസ്ഡിപിഐ സ്ഥാനാർഥി അജ്മൽ ഇസ്മായിൽ പത്രിക സമർപ്പിച്ചു

തിരുവനന്തപുരം: ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ എസ്ഡിപിഐ സ്ഥാനാർഥി അജ്മൽ ഇസ്മായിൽ നാമനിർദേശ പത്രിക സമർപ്പിച്ചു. ഇന്നു ഉച്ചയ്ക്ക് ഒരു മണിയോടെ തിരുവനന്തപുരം കലക്ടറേറ്റിലെത്തി ജില്ലാ വരണാധികാരിയായ കലക്ടർ വാസുകി മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്.

ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടള, ജില്ലാ ജനറൽ സെക്രട്ടറി അഷ്റഫ് പ്രാവച്ചമ്പലം, വൈസ് പ്രസിഡന്റ് അബ്ദുൽ സലാം വേലുശേരി, സെക്രട്ടറിമാരായ ഷബീർ ആസാദ്, ഇർഷാദ് കന്യാകുളങ്ങര, എസ്ഡിടിയു സംസ്ഥാന സമിതിയംഗം ജലീൽ കരമന, പ്രത്യാശ സംസ്ഥാന സെക്രട്ടറി നിസാമുദ്ദീൻ തച്ചോണം, അഷ്കർ തൊളിക്കോട്, സജീവ് പഴകുളം എന്നിവർക്കൊപ്പമാണ് സ്ഥാനാർഥി പത്രിക നൽകാനെത്തിയത്. ജില്ലാ, മണ്ഡലം നേതാക്കളും നിരവധി പ്രവർത്തകരും സ്ഥാനാർഥിയെ അനുഗമിച്ചു. പത്രിക സമർപ്പിച്ച് തിരികെയെത്തിയ സ്ഥാനാർഥി അജ്മലിന് കലക്ടറേറ്റിന് മുമ്പിൽ പ്രവർത്തകർ സ്വീകരണം നൽകി.

രാവിലെ മണ്ഡലത്തിലെ വിവിധ മേഖലകളിൽ പ്രചരണം നടത്തിയ ശേഷമാണ് പത്രിക സമർപ്പണത്തിന് എത്തിയത്. ഇടതു വലതു മുന്നണികൾക്കെതിരേ വലിയ ജനവികാരമാണ് മണ്ഡലത്തിൽ അലയടിക്കുന്നതെന്ന് അജ്മൽ ഇസ്മായിൽ പ്രതികരിച്ചു. മണ്ഡലത്തിന്റെ വിവിധ കോണുകളിൽ ഇപ്പോഴും വികസനം എത്തിയിട്ടില്ല. നാടിന്റെ വികസനത്തിലൂന്നി എസ്ഡിപിഐ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയ ബദലിന് വൻ സ്വീകാര്യതയാണ് ജനങ്ങൾക്കിടയിൽ നിന്നും ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top