എ എം ആരിഫിനെതിരേ വർഗീയ പ്രചരണം നടത്തുന്നതായി പരാതി
സമൂഹമാധ്യമങ്ങളിലെ പ്രചരണത്തിനെതിരെയാണ് എൽഡിഎഫ് പരാതി നല്‍കിയത്. ആരിഫിനെ എംഎല്‍എയായും ഷാനിമോള്‍ ഉസ്മാനെ എംപിയായും വേണമെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നതായും പരാതിയിലുണ്ട്.
ആലപ്പുഴ: ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാര്‍ഥി എ എം ആരിഫിനെതിരെ വര്‍ഗീയ പ്രചരണം നടത്തുന്നതായി ആരോപണം. ഇതേത്തുടർന്ന് എൽഡിഎഫ് പരാതിയുമായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. സമൂഹമാധ്യമങ്ങളിലെ പ്രചരണത്തിനെതിരെയാണ് പരാതി നല്‍കിയത്. ആരിഫിനെ എംഎല്‍എയായും ഷാനിമോള്‍ ഉസ്മാനെ എംപിയായും വേണമെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നതായും പരാതിയിലുണ്ട്.
എ എം ആരിഫും യുഡിഎഫ് സ്ഥാനാർഥി ഷാനിമോള്‍ ഉസ്മാനും ഒരേ സമുദായത്തില്‍പ്പെട്ടതിനാല്‍ വര്‍ഗ്ഗീയ പ്രചരണം ശക്തമായെന്നാണ് ആരോപണം. ആരിഫ് തോറ്റാല്‍ ആലപ്പുഴയ്ക്കും അരൂരിനും അത് ഗുണമാകുമെന്ന രീതിയിലാണ് പ്രചരണമെന്നും എല്‍ഡിഎഫ് ചൂണ്ടിക്കാട്ടി. തങ്ങളെ പിന്തുണക്കുന്ന വിവിധ മതത്തിലെ വോട്ടർമാർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കുകയാണ് യുഡിഎഫ് ചെയ്യുന്നതെന്നും എൽഡിഎഫ് ആരോപിക്കുന്നു.
എന്നാൽ, ഷാനിമോൾ വിജയം ഉറപ്പിച്ചതിനാലാണ് എല്‍ഡിഎഫിന്‍റെ ഈ ആരോപണമെന്നാണ് യുഡിഎഫ് പറയുന്നത്. തങ്ങളാരും വര്‍ഗീയ പ്രചരണം നടത്തുന്നില്ല. തോൽക്കുമെന്ന ഭയത്താലാണ് എൽഡിഎഫ് അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് യുഡിഎഫ് പറയുന്നു.
RELATED STORIES
കൈയേറ്റം ചെയ്തെന്ന് വിനായകന്; ഹൈദരാബാദ് പോലിസ് കസ്റ്റഡിയിലെടുത്തു
7 Sep 2024 2:47 PM GMT'നിങ്ങള് ഒരു കൊലയാളിയാണ്'; ബെന്ഗ്വിറിനെ ബീച്ചില് നിന്നു പുറത്താക്കി ...
7 Sep 2024 2:37 PM GMTബലാത്സംഗക്കേസ്; മുകേഷിന്റെ മുന്കൂര് ജാമ്യം റദ്ദാക്കണമെന്ന്...
7 Sep 2024 12:42 PM GMTഎഡിജിപി ആര്എസ്എസ് നേതാവ് റാംമാധവിനെയും കണ്ടു; സ്പെഷ്യല് ബ്രാഞ്ച്...
7 Sep 2024 10:28 AM GMT'പുനര്ജനി' കേസില് വി ഡി സതീശന്-ആര്എസ്എസ് രഹസ്യധാരണയെന്ന് പി വി...
7 Sep 2024 8:27 AM GMTയുപിയില് മുസ് ലിം യുവാവിനെ ആക്രമിച്ച് ബജ്റങ്ദള് പ്രവര്ത്തകര്;...
7 Sep 2024 8:01 AM GMT