ഒഡീഷയില്‍ മാവോ ആക്രമണത്തില്‍ പോളിങ് ഓഫിസര്‍ കൊല്ലപ്പെട്ടു

ഒഡീഷയില്‍ മാവോ ആക്രമണത്തില്‍ പോളിങ് ഓഫിസര്‍ കൊല്ലപ്പെട്ടു

കാന്തമല്‍: രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിക്കുന്ന ഒഡീഷയില്‍ ബുധനാഴ്ച നടന്ന മാവോ ആക്രമണത്തില്‍ പോളിങ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. വോട്ടിങ് യന്ത്രസാമഗ്രികളുമായി ഒഡീഷയിലെ ബര്‍ല ജില്ലയിലെത്തിയ പോളിങ് ഉദ്യോഗസ്ഥന്‍ സഞ്ജുഗ്ത ദിഗല്‍ ആണ് കഴിഞ്ഞദിവസത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി സഞ്ജുഗ്ത ദിഗല്‍ എത്തിയ വാഹനത്തിന് നേരെ ആദ്യം സ്‌ഫോടനം നടത്തിയെങ്കിലും ശ്രമം വിജയിച്ചില്ല. തുടര്‍ന്ന് നടത്തിയ വെടിവയ്പ്പിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. വാഹനവും യന്ത്രസാമഗ്രികളും പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. പോളിങ് ബൂത്ത് ഓഫീസറുടെ മരണത്തില്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് അനുശോചനം രേഖപ്പെടുത്തി. സംസ്ഥാനത്തിന്റെ മറ്റിടങ്ങളിലും സമാനമായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ മാവോവാദി ആക്രമണം ഉണ്ടായതായി എഎന്‍ഐ റിപോര്‍ട്ട് ചെയ്തു.

RELATED STORIES

Share it
Top