ഇനിയും മുഖ്യമന്ത്രിയായി തുടരണോയെന്ന് പിണറായി വിജയന്‍ ചിന്തിക്കണം: ബെന്നി ബഹനാന്‍
സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തല്‍ കൂടിയാകും തിരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ നടത്തിയ അഭിപ്രായത്തില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുണ്ടോയെന്നു വ്യക്തമാക്കണം. വിശ്വാസത്തെ അവിശ്വാസം കൊണ്ട് നേരിടാന്‍ ഒരുങ്ങിയ പിണറായി വിജയന് വലിയ തിരിച്ചടിയാണ് ജനങ്ങള്‍ നല്‍കിയത്. ശബരിമല വിഷയത്തെ രാഷ്ട്രീയവല്‍്ക്കരിച്ച സിപിഎമ്മിനേയും ബിജെപിയെയും വിശ്വാസികള്‍ കൈവിട്ടു
കൊച്ചി: ലോക് സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനും എല്‍ഡിഎഫിനുമേറ്റ കനത്ത പരജായം കണക്കിലെടുത്ത് മുഖ്യമന്ത്രി സ്ഥാനം ഒഴിയാന്‍ പിണറായി വിജയന്‍ തയാറാകണമെന്ന് യുഡിഎഫ് കണ്‍വിനറും ചാലക്കുടി ലോക് സഭാ മണ്ഡലത്തിലെ വിജയിയുമായ ബെന്നി ബഹനാന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തല്‍ കൂടിയാകും തിരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ നടത്തിയ അഭിപ്രായത്തില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുണ്ടോയെന്നു വ്യക്തമാക്കണം. പരാജയത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് സ്ഥാനമൊഴിയുന്നതല്ലേ നല്ലതെന്ന് പിണറായി വിജയന്‍ തീരുമാനിക്കണം.
വിശ്വാസത്തെ അവിശ്വാസം കൊണ്ട് നേരിടാന്‍ ഒരുങ്ങിയ പിണറായി വിജയന് വലിയ തിരിച്ചടിയാണ് ജനങ്ങള്‍ നല്‍കിയത്. ശബരിമല വിഷയത്തെ രാഷ്ട്രീയവല്‍്ക്കരിച്ച സിപിഎമ്മിനേയും ബിജെപിയെയും വിശ്വാസികള്‍ കൈവിട്ടു. യുഡിഎഫ് നിലപാടാണ് ശരിയെന്ന് ജനം തീരുമാനിച്ചു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ പരാജയം ആണെന്ന് കേരള ജനത വിലയിരുത്തി. പിണറായി വിജയന്റെ ധാര്‍ഷ്ട്യത്തിന് ഏറ്റ തിരിച്ചടി കൂടിയാണ് തിരഞ്ഞെടുപ്പ് ഫലം. പിണറായി വിജയന്‍ ഇനിയും സര്‍ക്കാരിന്റെ നേതൃത്വത്തില്‍ തുടരണമോയെന്നു സിപിഎമ്മും പിണറായി വിജയനും തീരുമാനിക്കണമെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു.പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ വിജയമാണ് യുഡിഎഫ് സംസ്ഥാനത്ത് നേടിയത്. മോദിയുടെ വര്‍ഗീയ സമീപനവും സംഘപരിവാര്‍ അജണ്ടയും കേരള ജനത തള്ളിക്കളഞ്ഞുവെന്നും ബെന്നി ബഹനാന്‍ പറഞ്ഞു.
RELATED STORIES
തമിഴ്നാട്ടില്‍ എംജിആര്‍ പ്രതിമയില്‍ കാവി ഷാളണിയിച്ചു; പ്രതിഷേധം
28 Sep 2023 3:06 PM GMTമുസ് ലിം എംപിക്കെതിരായ തീവ്രവാദി പരാമര്‍ശം; എംപിമാരുടെ പരാതി...
28 Sep 2023 2:23 PM GMTസംസാരിക്കാന്‍ കഴിയുമായിരുന്നില്ല, രക്തമൊലിക്കുന്നുണ്ടായിരുന്നു;...
28 Sep 2023 5:41 AM GMTജാമിയ മില്ലിയ ഇസ്ലാമിയ ലോക സര്‍വ്വകലാശാല റാങ്കിംഗില്‍ രണ്ടാം സ്ഥാനത്ത്
28 Sep 2023 5:13 AM GMTഇഡി അറസ്റ്റ് ചെയ്ത രണ്ട് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്കു...
27 Sep 2023 11:10 AM GMTപാകിസ്താനു വേണ്ടി ചാരപ്രവര്‍ത്തനം; യുപി സ്വദേശിയായ 'സൈനികന്'...
26 Sep 2023 6:58 PM GMT