Loksabha Election 2019

തന്നെ ഉപദേശിക്കാന്‍ കഴിയുന്ന ഒരേയൊരു നേതാവ് ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജനെന്നു മോദി

പ്രധാനമന്ത്രിയെന്ന നിലയില്‍ മാത്രമാണ് എന്നെ നിങ്ങള്‍ക്ക് അറിയൂ.എന്നാല്‍ എന്നെ എല്ലാ രീതിയിലും അറിയുന്ന എന്നെ ഉപദേശിക്കാന്‍ അധികാരമുള്ള ഒരേ ഒരാള്‍ സുമിത്രാ മഹാജന്‍ ആണെന്നും മോദി പ്രചാരണവേളയില്‍ പറഞ്ഞു.

തന്നെ ഉപദേശിക്കാന്‍ കഴിയുന്ന ഒരേയൊരു നേതാവ് ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജനെന്നു മോദി
X

ഇന്‍ഡോര്‍: ബിജെപിയില്‍ തന്നെ ഉപദേശിക്കാന്‍ കഴിയുന്ന ഒരേയൊരു നേതാവ് ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍ മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്‍ഡോറില്‍ ഒരു തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. പ്രധാനമന്ത്രിയെന്ന നിലയില്‍ മാത്രമാണ് എന്നെ നിങ്ങള്‍ക്ക് അറിയൂ.എന്നാല്‍ എന്നെ എല്ലാ രീതിയിലും അറിയുന്ന എന്നെ ഉപദേശിക്കാന്‍ അധികാരമുള്ള ഒരേ ഒരാള്‍ സുമിത്രാ മഹാജന്‍ ആണെന്നും മോദി പ്രചാരണവേളയില്‍ പറഞ്ഞു.

ബിജെപിയില്‍ ഒരുമിച്ചാണ് പ്രവര്‍ത്തിച്ചതെന്നും ജോലിയോടുള്ള ആത്മാര്‍ത്ഥതയാണ് സുമിത്രായുടെ പ്രത്യേകതയെന്നും മോദി പറഞ്ഞു. ഇന്‍ഡോറില്‍ നിന്നുള്ള ലോക്‌സഭാ എംപിയാണ് സുമിത്ര മഹാജന്‍. അതേസമയം ഇത്തവണ ഇന്‍ഡോറില്‍ നിന്ന് സുമിത്ര മല്‍സരിക്കുന്നില്ല. മല്‍സരത്തിനില്ലേങ്കിലും താന്‍ ബിജെപിക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങുമെന്നും സുമിത്ര വ്യക്തമാക്കിയിരുന്നു. ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്‍ഡോര്‍ വികസന അതോറിറ്റി ചെയര്‍പേഴ്‌സണ്‍ ശങ്കര്‍ ലാല്‍വാനിയാണ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്നത്. കോണ്‍ഗ്രസിന്റെ പങ്കജ് സാങ്വിയാണ് ലാല്‍വാനിയുടെ എതിരായി മല്‍സരിക്കുന്നത്. മെയ് 19നാണ്ഇന്‍ഡോറില്‍ വോട്ടെടുപ്പ്.

Next Story

RELATED STORIES

Share it