സിപിഎം-ബിജെപി സംഘര്‍ഷം: എട്ടുപേര്‍ അറസ്റ്റില്‍
നാലു സിപിഎം പ്രവര്‍ത്തകരെയും 4 ബിജെപി പ്രവര്‍ത്തകരെയുമാണ് ഐപിസി 143, 144, 149 വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തത്

X
BSR18 April 2019 6:51 PM GMT
ആറ്റിങ്ങല്‍: ബിജെപി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ പര്യടനവുമായി ബന്ധപ്പെട്ട് പള്ളിക്കലിലും മുതലയിലും നടന്ന സിപിഎം-ബിജെപി സംഘര്‍ഷത്തില്‍ ഇരു പാര്‍ട്ടികളും നല്‍കിയ പരാതിയില്‍ എട്ടുപേരെ അറസ്റ്റ് ചെയ്തു. നാലു സിപിഎം പ്രവര്‍ത്തകരെയും 4 ബിജെപി പ്രവര്‍ത്തകരെയുമാണ് ഐപിസി 143, 144, 149 വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തത്. സിപിഎം പ്രവര്‍ത്തകരും പളളിക്കല്‍ സ്വദേശികളുമായ സജീവ് റാഷിം, ജഹാംഗീര്‍, യാസര്‍ എം ബഷീര്‍, മുഹമ്മദ് മര്‍ഫി എന്നിവരും ബിജെപി പ്രവര്‍ത്തകരും മുതല സ്വദേശികളുമായ വിശ്വനാഥന്‍, അനില്‍കുമാര്‍, ജയന്‍, വിജയന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. പള്ളിക്കല്‍ എസ്‌ഐ ഗംഗാപ്രസാദിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Next Story