ബംഗാളില്‍ തൃണമൂല്‍-ബിജെപി സംഘര്‍ഷം; ബിജെപി സ്ഥാനാര്‍ഥിയുടെ കാര്‍ തകര്‍ത്തു

പോളിങ് സ്‌റ്റേഷനു മുന്നില്‍ ഇദ്ദേഹത്തെ തടഞ്ഞ തൃണമൂല്‍ പ്രവര്‍ത്തകര്‍ ചില്ല് അടിച്ചുതകര്‍ക്കുകയായിരുന്നു

ബംഗാളില്‍ തൃണമൂല്‍-ബിജെപി സംഘര്‍ഷം; ബിജെപി സ്ഥാനാര്‍ഥിയുടെ കാര്‍ തകര്‍ത്തു

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ അസന്‍സോള്‍ മണ്ഡലത്തിലെ തൃണമൂല്‍ കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. 199ാം നമ്പര്‍ ബൂത്തിലാണ് ബിജെപി സ്ഥാനാര്‍ഥിയും കേന്ദ്രമന്ത്രിയുമായ ബാബുല്‍ സുപ്രിയോയുടെ കാര്‍ തകര്‍ത്തത്. പോളിങ് സ്‌റ്റേഷനു മുന്നില്‍ ഇദ്ദേഹത്തെ തടഞ്ഞ തൃണമൂല്‍ പ്രവര്‍ത്തകര്‍ ചില്ല് അടിച്ചുതകര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ബിജെപി-തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. അക്രമികളെ തടയാന്‍ പോലിസ് ലാത്തിവീശി. ബാബുല്‍ സുപ്രിയോ കാറിലുള്ളപ്പോഴാണ് ചില്ലുകള്‍ തകര്‍ത്തതെന്ന് ദൃശ്യങ്ങളില്‍ നിന്നു വ്യക്തമാവുന്നുണ്ട്. വോട്ടര്‍മാര്‍ തന്നെ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്നും ജനാധിപത്യ സംരക്ഷണത്തിനു വേണ്ടിയാണ് പോരാടുന്നതെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top