- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എന്താണ് ഷിഗെല്ലാ വയറിളക്കം; മരണകാരണം വരെയാവാം
മഴക്കാലമാവുന്നതോടെ പനിയോടൊപ്പം വയറിളക്കവും പടരും. വയറിളക്കം മരണത്തിനു വരെ കാരണമാവാം. സാധാരണ വയറിളക്കം എന്നു കരുതി ചികില്‍സിക്കാതിരുന്നാല്‍ മരണകാരണം വരെയാവാവുന്ന അസുഖമാണിത്. ഷിഗെല്ല ബാക്ടീരിയ മൂലമുണ്ടാകുന്ന വയറിളക്കമായതിനാല്‍ ഷിഗെല്ല വയറിളക്കമെന്ന് വിളിക്കുന്നു. ഷിഗെല്ലോസിസ് എന്നാണ് രോഗത്തിന്റെ പേര്. ലോകത്താകമാനം വയറിളക്കമുണ്ടാക്കുന്ന രോഗാണുക്കളില്‍ പ്രധാനിയാണ് ഷിഗെല്ല. ഇ-കോളി ബാക്ടീരിയയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ബാക്ടീരിയ വര്‍ഗമാണ് ഷിഗെല്ല. 1897ല്‍ കിയോഷി ഷിഗയാണ് ബാക്ടീരിയയുടെ സാന്നിധ്യം ആദ്യമായി കണ്ടെത്തിയത്.
ചികില്‍സ വൈകുന്നതാണ് രോഗം മൂര്‍ച്ഛിക്കാന്‍ കാരണം. രോഗം ബാധിച്ചവരുടെ മലത്തില്‍ നിന്നാണ് ഷിഗെല്ല പടരുന്നത്. ഈ രോഗാണു വൃത്തിഹീനമായ ഭക്ഷണം, മലിനജലം, വൃത്തിയാക്കാത്ത കൈകള്‍ എന്നിവയിലൂടെ ശരീരത്തിലെത്തുന്നു. ഈച്ചകളിലൂടെ രോഗാണു ഭക്ഷണത്തിലേക്കും മറ്റും പടരും. ഡയപ്പറുകള്‍ മാറ്റുപ്പോഴും രോഗാണു പടരാം.
കുടലിന്റെ ശ്ലേഷ്മ ആവരണവും ഭിത്തിയും ബാക്ടീരിയ തിന്നുന്നതോടെ മലത്തിനൊപ്പം രക്തവും പഴുപ്പും കഫവും വിസര്‍ജിക്കപ്പെടുന്നതാണ് രോഗം. ഷിഗെല്ല ബാധിച്ച് ഒന്നു രണ്ട് ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ കാണിക്കും. ചെറിയ വയറുവേദന മുതല്‍ മലത്തോടൊപ്പം രക്തവും വിസര്‍ജിക്കുന്ന തരത്തിലുള്ള വയറിളക്കം വരെ ഇതിന്റെ ലക്ഷണങ്ങളാണ്.
വയറിളക്കം, വയറുവേദന, പനി, ഛര്‍ദി, ശ്വാസതടസ്സം, അപസ്മാരം, മലവിസര്‍ജനത്തിനിടെ വേദന, മലത്തോടൊപ്പം ചലം അല്ലെങ്കില്‍ കഫം, രക്തം എന്നിവ വിസര്‍ജിക്കുക, തുടരെയുള്ള മലവിസര്‍ജനം തുടങ്ങിയവ ലക്ഷണങ്ങളാണ്. ശ്ലേഷ്മ പടലത്തിലുണ്ടാവുന്ന വ്രണങ്ങള്‍(അള്‍സര്‍), മലദ്വാരത്തിലൂടെ രക്തം, ഗുരുതരമായ നിര്‍ജ്ജലീകരണം, സന്ധിവാതം, രക്തദൂഷണം, ജ്വരം, ഹെമോലിറ്റിക് യുറാമിക് സിന്‍ട്രോം (Hemolyticuremics yndrome) തുടങ്ങിയ പ്രശ്ശനങ്ങളാണ് ഗുരുതരാവസ്ഥയില്‍ കാണപ്പെടുന്നത്.
അഞ്ചുമുതല്‍ ഏഴുദിവസം വരെ സാധാരണയായി ലക്ഷണങ്ങള്‍ കാണും. മലപരിശോധനയിലൂടെയാണ് രോഗം കണ്ടെത്തുന്നത്. സാധാരണയായി കുട്ടികളിലാണ് രോഗം പെട്ടന്ന് ബാധിക്കുന്നത്. പ്രത്യേക മരുന്നുകളില്ല. ഷിഗെല്ല ഭക്ഷണത്തിലൂടെയും പടരാം. ഉരുളക്കിഴങ്ങ്, ടൂണ, ചെമ്മീന്‍, മാക്രോണി, കോഴിയിറച്ചി തുടങ്ങിയ സാലഡുകള്‍, വേവിക്കാത്ത പച്ചക്കറികള്‍, പാല്‍, പാലുല്‍പ്പന്നങ്ങള്‍, പഴകിയ ഭക്ഷണം, മാംസം എന്നിവയിലൂടെ ഷിഗെല്ല പടരും.
രോഗ പ്രതിരോധത്തിന് വൃത്തിയായി കൈകഴുകലാണ് പ്രധാനം. ഭക്ഷണം പാകം ചെയ്യുപ്പോഴും കഴിക്കുപ്പോഴും കൈകള്‍ വൃത്തിയായി കഴുകുക. നന്നായി വേവിച്ച ഭക്ഷണം മാത്രം കഴിക്കുക. വ്യക്തി ശുചിത്വവും ഭക്ഷണശുചിത്വവും പാലിക്കുക. തുറസായ സ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജനം ഒഴിവാക്കുക. രോഗികള്‍ തിളപ്പിച്ചാറ്റിയ വെള്ളം ധാരാളം കുടിക്കുക. നന്നായി വിശ്രമിക്കുക. ആന്റിബയോട്ടിക്കുകളും മറ്റും ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം കഴിക്കുക. രോഗം പടരാതിരിക്കാന്‍ മാറി രണ്ടു ദിവസങ്ങള്‍ക്കു ശേഷം മാത്രം മറ്റുള്ളവരുമായി ബന്ധം പുലര്‍ത്തുക.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















