- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യൂറോളജിസ്റ്റുകളുടെ ദേശീയ സമ്മേളനം ജനുവരി 23 മുതല്‍ കൊച്ചിയില്‍
യൂറോളജി ശസ്ത്രക്രിയ രംഗത്തെ ഏറ്റവും പുതിയതായി രൂപംകൊണ്ടിട്ടുള്ള കൃത്യതയേറിയ റോബോട്ടിക് സര്‍ജറികളും, ലേസര്‍ സര്‍ജറികളും ഉള്‍പ്പെടുന്ന നൂതന ചികില്‍സാ സാങ്കേതികവിദ്യകള്‍ ഈ സമ്മേളനത്തില്‍ ചര്‍ച്ചാ വിഷയമാവും. യൂറോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന ദേശീയ സമ്മേളനത്തിന് കേരളത്തിലെ യൂറോളജിക്കല്‍ അസോസിയേഷനാണ് ആതിഥേയത്വം വഹിക്കുന്നത്. 23 ന് വൈകുന്നേരം ആറിന് സീനിയര്‍ യൂറോളജി പ്രഫ: റോയ് ചാലി സമ്മേളനം ഉദ്ഘാടനം ചെയ്യും
കൊച്ചി: യൂറോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ (യുഎസ്‌ഐ) 53ാമത് ദേശീയ സമ്മേളനം 'യുസിക്കോണ്‍ 2020' ജനുവരി 23 മുതല്‍ 26 വരെ കൊച്ചിയിലെ ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും.യൂറോളജി ശസ്ത്രക്രിയ രംഗത്തെ ഏറ്റവും പുതിയതായി രൂപംകൊണ്ടിട്ടുള്ള കൃത്യതയേറിയ റോബോട്ടിക് സര്‍ജറികളും, ലേസര്‍ സര്‍ജറികളും ഉള്‍പ്പെടുന്ന നൂതന ചികില്‍സാ സാങ്കേതികവിദ്യകള്‍ ഈ സമ്മേളനത്തില്‍ ചര്‍ച്ചാ വിഷയമാവും. യൂറോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന ദേശീയ സമ്മേളനത്തിന് കേരളത്തിലെ യൂറോളജിക്കല്‍ അസോസിയേഷനാണ് ആതിഥേയത്വം വഹിക്കുന്നത്. 23 ന് വൈകുന്നേരം ആറിന് സീനിയര്‍ യൂറോളജി പ്രഫ: റോയ് ചാലി സമ്മേളനം ഉദ്ഘാടനം ചെയ്യും.
സുപ്രീം കോടതി റിട്ട ജസ്റ്റിസ് കുര്യന്‍ ജോസഫ് വിശിഷ്ടാതിഥിയായിരിക്കും. യൂറോളജി ശസ്ത്രക്രിയ രംഗത്ത് പുതിയതായി വരുന്ന സാങ്കേതിക വിദ്യകളും അവയുടെ പരിശീലനത്തിനും പ്രാധാന്യം നല്‍കുന്നതാണ് ഈ സമ്മേളനമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ ഡോ. ജോര്‍ജ് പി അബ്രഹാം പറഞ്ഞു.യൂറോളജി രോഗങ്ങളെ പറ്റിയുള്ള ആരോഗ്യ ബോധവല്‍ക്കരണ പരിപാടികള്‍, 'അവയവം ദാനം ചെയ്യൂ , ജീവന്‍ രക്ഷിക്കു' എന്ന പ്രമേയത്തിനെ അടിസ്ഥാനമാക്കി കൂട്ടയോട്ടം, സൈക്കിള്‍ റാലി എന്നിവ സമ്മേളനത്തിന്റെ മുന്നോടിയായി നടക്കും.യൂറോളജി ശസ്ത്രക്രിയയില്‍ റോബോട്ടുകളുടേയും ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സിന്റെയും പ്രാധാന്യത്തെ പറ്റിയും, യൂറോളജി വിഭാഗത്തിലുണ്ടായി വരുന്ന പുതിയ ചികില്‍സാ രീതികളെ പറ്റിയും വിശദമായ ചര്‍ച്ചകളും ഗവേഷണ പ്രബന്ധങ്ങളും ഈ കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കുമെന്ന് ഓര്‍ഗനൈസിങ്ങ് സെക്രട്ടറി ഡോ. കെ വി വിനോദ് പറഞ്ഞു.
എട്ട് ഹാളുകളിലായി നടക്കുന്ന ചര്‍ച്ചകളില്‍ ഏകദേശം 600 വിഷയങ്ങളെ പറ്റി പഠനം നടത്തും.പുതിയ ഇമേജിങ്ങ് സാങ്കേതിക വിദ്യകള്‍, വൃക്കസംബന്ധമായ കാന്‍സറിലെ ഓപ്പറേഷന്‍ ഇല്ലാതെ നടത്തുന്ന ചികില്‍സാ രീതികള്‍, വൃക്ക നീക്കം ചെയ്യാതെ വൃക്കയിലെ കാന്‍സര്‍ ചികില്‍സിക്കുന്ന പ്രത്യേക ശസ്ത്രക്രിയാ സംവിധാനങ്ങള്‍ തുടങ്ങിയവ കോണ്‍ഫറസില്‍ പഠന വിധേയമാവും . വൃക്കയിലെ കല്ല് മൂലമുണ്ടാകുന്ന വിവിധ പ്രശ്നങ്ങളെ പറ്റിയും അത് നീക്കം ചെയ്യുന്ന നൂതന സാങ്കേതിക വിദ്യകളെ പറ്റിയും അവയുടെ പരിമിതികളും, അതിനുള്ള പരിഹാരത്തെ കുറിച്ചും വിശദമായ പഠനങ്ങള്‍ സമ്മേളനംത്തില്‍ അവതരിപ്പിക്കും.ഗര്‍ഭാവസ്ഥയിലെ യൂറോളജിക്കല്‍ പ്രശ്നങ്ങള്‍ ഉള്‍പ്പെടെ സ്ത്രീ യൂറോളജിയിലെ വിവിധ വിഷയങ്ങളില്‍ ശാസ്ത്ര വിശകലനങ്ങള്‍ നടക്കും.സമ്മേളനത്തിന്റെ നാല് ദിവസങ്ങളിലായി നൂറിലധികം രാജ്യാന്തര പ്രതിനിധികളും, രാജ്യത്തെ 600 യൂറോളജി വിദഗ്ദ്ധന്മാരും സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. ഇന്ത്യയിലെയും വിദേശത്തെയും 2500 ഓളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
RELATED STORIES
മുനമ്പം വഖ്ഫ് ഭൂമി: വി ഡി സതീശന്റെ നിലപാട് അപകടകരം സിപിഎ ലത്തീഫ്
13 Dec 2024 9:52 AM GMTവാനും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം
13 Dec 2024 7:55 AM GMTഭിന്നശേഷി വിദ്യാര്‍ഥിനിക്ക് അധ്യാപികയുടെ മര്‍ദ്ദനം
13 Dec 2024 7:45 AM GMTനടന് അല്ലു അര്ജുന് അറസ്റ്റില്‍
13 Dec 2024 7:32 AM GMTസംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്
13 Dec 2024 7:21 AM GMTറിസര്‍വ് ബാങ്ക് ആസ്ഥാനത്തിനും ഡല്‍ഹിയിലെ സ്കൂളുകള്‍ക്കും ബോംബ് ഭീഷണി
13 Dec 2024 7:09 AM GMT