- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആരോഗ്യവകുപ്പില്‍ തുടര്‍പരിശീലന പരിപാടി ഇനി ഇ പ്ലാറ്റ്‌ഫോമിലൂടെയും
തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള തുടര്‍പരിശീലന പരിപാടികള്‍ ഇനി മുതല്‍ ഇ പ്ലാറ്റ്‌ഫോമിലൂടെയും നല്‍കുന്നു. ഇന്ത്യയില്‍ ആദ്യമായാണ് സമഗ്രമായി ഈ പ്ലാറ്റ്‌ഫോമിലൂടെ തുടര്‍പരിശീലന പരിപാടി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ലഭ്യമാക്കുന്നത്. ഇതിനായി ലേണിങ് മാനേജ്‌മെന്റ് സിസ്റ്റം (എല്‍എംഎസ്) സജ്ജമാക്കിയിട്ടുണ്ട്. 35 കോഴ്‌സുകള്‍ ഇതില്‍ ലഭ്യമാണ്. ഇതിലൂടെ സംസ്ഥാനത്തുടനീളമുളള ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങി എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും അതത് സ്ഥലങ്ങളില്‍ ഇരുന്നുതന്നെ നിര്‍ബന്ധിത പരിശീലനങ്ങള്‍ പൂര്‍ത്തിയാക്കാം. പ്രാക്ടിക്കല്‍ പരിശീലനങ്ങള്‍ ആവശ്യമുള്ളവയ്ക്ക് മാത്രം നേരിട്ടെത്തിയാല്‍ മതിയാവും.
നാഷനല്‍ ഹെല്‍ത്ത് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഓഫിസിന്റെ നവീകരിച്ച കെട്ടിടം, ലേണിങ് മാനേജ്‌മെന്റ് സിസ്റ്റം, മിനി കോണ്‍ഫറന്‍സ് ഹാള്‍, ട്രെയിനിങ് കണ്‍സോള്‍ എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കവെ മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. സി ഡിറ്റിന്റെ സാങ്കേതിക സഹായത്തോടെയാണ് വെബ് അധിഷ്ഠിത ഓണ്‍ലൈന്‍ ലേണിങ് മാനേജ്‌മെന്റ് സിസ്റ്റം വികസിപ്പിച്ചത്. ആരോഗ്യവകുപ്പിലെ ജീവനക്കാര്‍ക്ക് സ്വയം രജിസ്റ്റര്‍ ചെയ്ത് പരിശീലനങ്ങളില്‍ പങ്കെടുക്കാം. പരിശീലനങ്ങളുടെ പൂര്‍ത്തീകരണവും സര്‍ട്ടിഫിക്കറ്റുകളും വ്യക്തിഗത പ്രൊഫൈലില്‍ സൂക്ഷിക്കാം.
പിന്നീട് ആവശ്യാനുസരണം ഡൗണ്‍ലോഡ് ചെയ്യാം. മൂന്നു തരത്തിലുള്ള പരിശീലനങ്ങള്‍ പ്ലാറ്റ്‌ഫോമില്‍ സാധ്യമാണ്. പരിശീലനാര്‍ഥികള്‍ക്ക് സ്വയം എന്റോള്‍ ചെയ്തു സമയ സൗകര്യം അനുസരിച്ച് ചെയ്തുതീര്‍ക്കാവുന്ന സെല്‍ഫ് പാക്ഡ് കോഴ്‌സുകള്‍, പൂര്‍ണമായും ഫാക്കല്‍റ്റി നിയന്ത്രിതമായ സെല്‍ഫ് പാക്ഡ് കോഴ്‌സുകള്‍, ലൈവ് സെഷനുകള്‍ എന്നിവയാണ് പ്ലാറ്റ്‌ഫോമില്‍ സജ്ജമാക്കിയിരിക്കുന്നത്. പരിശീലനങ്ങളില്‍ പങ്കെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് അധ്യാപകരുമായി സംവദിക്കാനും സംശയ നിവാരണം നടത്താനുമുള്ള സംവിധാനം പ്ലാറ്റ്‌ഫോമില്‍ ലഭ്യമാണ്.
ഒരേ സമയം 5000ലധികം പേര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാനുള്ള സൗകര്യമുണ്ട്. ഓണ്‍ലൈനായി തന്നെ പരീക്ഷകള്‍ എഴുതാനും സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാനും സംവിധാനമുണ്ട്. പരിശീലനങ്ങള്‍ കാലാനുസൃതമായി പരിഷ്‌കരിക്കും. മെഡിക്കല്‍ കൗണ്‍സില്‍, നഴ്‌സിങ് കൗണ്‍സില്‍, ഫാര്‍മസി കൗണ്‍സില്‍, പാരാമെഡിക്കല്‍ കൗണ്‍സില്‍ എന്നിവരുമായി സഹകരിച്ചുള്ള പരിശീലനവും ലക്ഷ്യമിടുന്നു. വിവിധ കേഡറുകളിലെ ഡോക്ടര്‍മാര്‍ക്ക് തങ്ങളുടെ മേഖലയിലെ വിവിധ വിഷയങ്ങള്‍ സംബന്ധിച്ചുള്ള പരിശീലനം നല്‍കും.
ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാര്‍ക്കും മറ്റ് വിഭാഗം ജീവനക്കാര്‍ക്കും ആരോഗ്യവകുപ്പിന്റ വിവിധ പ്രോഗ്രാമുകളെ സംബന്ധിച്ചുള്ള വിശദാംശങ്ങളും ഈ പ്ലാറ്റ്‌ഫോം വഴി ലഭ്യമാക്കും. എസ്റ്റാബ്ലിഷ്‌മെന്റ്, സര്‍വീസ് സംബന്ധമായ വിവിധ പരിശീലന പരിപാടികളും നല്‍കും. പരിശീലനം ആവശ്യമായ സര്‍ക്കാര്‍ ആരോഗ്യപ്രവര്‍ത്തകര്‍ പെന്‍ നമ്പര്‍ ഉപയോഗിച്ച് https://keralahealtthraining.kerala.gov.in/ എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. എന്‍എച്ച്എം സ്‌റ്റേറ്റ് മിഷന്‍ ഡയര്‍ക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. വി ആര്‍ രാജു, ചീഫ് എന്‍ജിനീയര്‍ സി ജെ അനില, ഫിനാന്‍സ് ഡയറക്ടര്‍ ഗീതാമണി അമ്മ, ട്രെയിനിങ് സ്‌റ്റേറ്റ് നോഡല്‍ ഓഫിസര്‍ ഡോ.വി എസ് ദിവ്യ എന്നിവര്‍ പങ്കെടുത്തു.
RELATED STORIES
ഹോസ്വാ ബെയ്ഹൂ പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി
13 Dec 2024 4:32 PM GMTഹമാസ് നേതാവ് ഖാലിദ് മിശ്അലിന്റെ അര്‍ധസഹോദരനെ മോചിപ്പിച്ച് യുഎസ്
13 Dec 2024 3:23 PM GMTഅസദ് നാടുവിട്ടതിന് ശേഷമുള്ള ആദ്യ വെള്ളി; ഉമയ്യദ് മസ്ജിദില്‍...
13 Dec 2024 2:17 PM GMTപൗരന്മാര്ക്ക് മുന്നറിയിപ്പുമായി റഷ്യ; അമേരിക്കയിലേക്കും...
13 Dec 2024 5:58 AM GMTപശ്ചിമേഷ്യയെ ഭിന്നിപ്പിച്ച് നിയന്ത്രിക്കാന്‍ യുഎസ്-ഇസ്രായേല്‍ ശ്രമം:...
13 Dec 2024 3:48 AM GMTപ്രതീക്ഷയുടെ കാറ്റടിക്കുന്ന ദമസ്കസില്‍ തെരുവുകള്‍ വൃത്തിയാക്കി...
12 Dec 2024 4:54 PM GMT