Health

കീമോതെറാപ്പിക്കു ശേഷം ശ്വേത രക്ത കോശങ്ങള്‍ കുറയല്‍; തടയാന്‍ ചക്കപ്പൊടി ഗുണപ്രദമെന്ന് പഠനം

റിനൈ മെഡിസിറ്റി ആശുപത്രിയില്‍ ജാക്ക്ഫ്രൂട്ട് 365 ഉപയോഗിച്ചു നടത്തിയ ക്ലിനിക്കല്‍ പഠനത്തില്‍ കീമോതെറാപ്പിക്കു ശേഷമുളള ലൂകോപേനിയയും പാര്‍ശ്വഫലങ്ങളും തടയുന്നതായി കാണാനായെന്ന് റിനൈ മെഡിസിറ്റി ആശുപത്രിയിലെ അര്‍ബുദ വിഭാഗം മേധാവിയും ഓങ്കോളജിസ്റ്റും സര്‍ജനുമായ ഡോ. തോമസ് വര്‍ഗീസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

കീമോതെറാപ്പിക്കു ശേഷം ശ്വേത രക്ത കോശങ്ങള്‍ കുറയല്‍; തടയാന്‍ ചക്കപ്പൊടി ഗുണപ്രദമെന്ന് പഠനം
X

കൊച്ചി: കീമോതെറാപ്പിക്കു ശേഷം ശ്വേത രക്ത കോശങ്ങള്‍ കുറയുന്ന ലൂകോപേനിയ തടയാന്‍ പെഗ്ഫില്‍ഗ്രാസ്റ്റിമിനോടൊപ്പം പച്ച ചക്കപ്പൊടി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതു സഹായിക്കുമെന്ന് പഠനം. റിനൈ മെഡിസിറ്റി ആശുപത്രിയില്‍ ജാക്ക്ഫ്രൂട്ട് 365 ഉപയോഗിച്ചു നടത്തിയ ക്ലിനിക്കല്‍ പഠനത്തില്‍ കീമോതെറാപ്പിക്കു ശേഷമുളള ലൂകോപേനിയയും പാര്‍ശ്വഫലങ്ങളും തടയുന്നതായി കാണാനായെന്ന് റിനൈ മെഡിസിറ്റി ആശുപത്രിയിലെ അര്‍ബുദ വിഭാഗം മേധാവിയും ഓങ്കോളജിസ്റ്റും സര്‍ജനുമായ ഡോ. തോമസ് വര്‍ഗീസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ഉന്നത ജേണലായ ബയോമോളിക്യൂള്‍സില്‍ ഈ ഗവേഷണത്തെക്കുറിച്ചുള്ള പുതിയ വിശകലനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍ ഗവേഷണ റിപോര്‍ട്ട് അനുസരിച്ച് പാര്‍ശ്വ ഫലങ്ങള്‍ക്കെതിരെ പെഗ്ഫില്‍ഗ്രാസ്റ്റിം ഉപയോഗിക്കുന്നതു വഴി 43.6 ശതമാനം തടയാനായതായി മാത്രമാണു കണ്ടെത്തിയിരുന്നത്. കീമോതെറാപ്പിക്കു വിധേയരാകുന്നവരില്‍ ഭൂരിഭാഗത്തിനും ഡയേറിയ, വായിലെ അള്‍സര്‍, ന്യൂമോണിയ പോലുള്ള ശ്വാസകോശ പ്രശ്‌നങ്ങള്‍, ഇലക്ട്രോലിറ്റിക് ഇന്‍ബാലന്‍സ് തുടങ്ങിയ പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടാകുന്നതായും കണ്ടെത്തിയിരുന്നു.

50 ട്യൂമര്‍ രോഗികളില്‍ ആറു കീമോ സൈക്കിളുകളിലാണു പഠനം നടത്തിയത്. കീമോയുടെ ആദ്യ ദിവസം മുതല്‍ 21-ാം ദിവസം വരെ രോഗികള്‍ അരിയോ ഗോതമ്പോ ഓട്ട്‌സോ ഉപയോഗിച്ചു തയ്യാറാക്കിയ പതിവു ഭക്ഷണത്തില്‍ 30 ഗ്രാം അല്ലെങ്കില്‍ മൂന്നു ടേബിള്‍ സ്പൂണ്‍ ജാക്ക്ഫ്രൂട്ട് 365 പച്ച ചക്കപ്പൊടി കൂടി ഉള്‍പ്പെടുത്തിയപ്പോള്‍ കീമോടോക്‌സിസിറ്റി 100 ശതമാനം തടഞ്ഞതായി കണ്ടെത്തിയതായും ഡോ. തോമസ് വര്‍ഗ്ഗീസ് പറഞ്ഞു. ഇന്‍ഫെക്ഷനുകള്‍ ഉണ്ടാകുന്നതിനെതിരെ പ്രതിരോധ സംവിധാനം തയ്യാറാക്കുന്ന ശ്വേത രക്ത കോശങ്ങളുടെ ആവശ്യമായ ഉല്‍പ്പാദനം സാധ്യമാക്കുന്നതിന് ബോണ്‍ മാരോ ഉത്തേജിപ്പിക്കാന്‍ ലൂകോപേനിയ ഉള്ള പല രോഗികളിലും വില കൂടിയ ആന്റ് ബയോട്ടിക്കുകയും ആന്റി ഫംഗല്‍ ചികില്‍സകളുമാണ് പ്രതിദിനം ഫില്‍ഗ്രാറ്റിസിമിിനു പുറമെ നല്‍കുന്നത്. കീമോതെറാപ്പിയുടെ ആറു സൈക്കിളുകളില്‍ ഒന്നിലും ഇവര്‍ക്കാര്‍ക്കും ലൂകോപേനിയ ഉണ്ടായില്ലെന്നും കണ്ടെത്തുകയുണ്ടായി. ലൂകോപേനിയ ഇല്ലാത്തതിനാല്‍ അധിക ചെലവുകളും ഒഴിവാക്കാനായി. ഇടക്കു വെച്ച് നിര്‍ത്തി പോകുന്നതും ഡോസ് കുറക്കുന്നതും പുനര്‍ക്രമീകരണം നടത്തുന്നതും ഇതിനിടയില്‍ ഉണ്ടായില്ല. ഇതിലൂടെ ലൂകോപേനിയ തടയാന്‍ സാധിച്ചാല്‍ 5 വര്‍ഷത്തെ കാന്‍സര്‍ സര്‍വൈവല്‍ റേറ്റ് കൂടുന്നതായി സര്‍വേയില്‍ കാണിച്ചിട്ടുണ്ടെന്നും ഡോ. തോമസ് വര്‍ഗീസ വ്യക്തമാക്കി.

2002-ല്‍ പെഗ്ഫില്‍ഗ്രാസ്റ്റിം കണ്ടുപിടിച്ചതിനു ശേഷമുള്ള കീമോടോക്‌സിറ്റി തടയുന്ന അര്‍ബുദ രോഗികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്ന, അതും പ്രാദേശികമായി ലഭിക്കുന്ന ചക്കപോലുള്ള ഒരു ഫലം ഉപയോഗിച്ചുള്ള വലിയൊരു മുന്നേറ്റമാണ് ഈ പഠനമെന്ന് ഡോ. തോമസ് വര്‍ഗ്ഗീസ് ചൂണ്ടിക്കാട്ടി. പാര്‍ശ്വഫലങ്ങള്‍ മൂലം ചികില്‍സ തുടരാനാകാത്തതും ലൂകോപേനിയയെ കുറിച്ചുള്ള ഭീതി മൂലം കീമോ തെറാപ്പി നടത്താനാവാത്തതും ആയ കൂടുതല്‍ രോഗികള്‍ക്ക് ആഗോള വ്യാപകമായി ഇതു ഗുണം ചെയ്യും. ലൂകോപേനിയ തടയുന്നതു വഴിയുള്ള ആഗോള തലത്തിലെ സാമ്പത്തിക നേട്ടം കോടിക്കണക്കിനായിരിക്കുമെന്നും ഡോ. തോമസ് വര്‍ഗ്ഗീസ് പറഞ്ഞു. കീമോതെറാപ്പിയുടെ സങ്കീര്‍ണതകള്‍ ചികില്‍സിക്കാനായി വിലപ്പെട്ട മണിക്കൂറുകള്‍ ചെലവഴിക്കേണ്ടതില്ല എന്നതു കൊണ്ട് പരിചരിക്കുന്ന ഡോക്ടര്‍മാരുടേയും ജീവനക്കാരുടേയും ജീവിത നിലവാരം ഉയര്‍ത്താനും ലൂകോപേനിയയുടെ പൂര്‍ണമായ ഇല്ലാതാക്കല്‍ വഴി സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജെയിംസ് ജോസഫ് സ്ഥാപിച്ച സ്റ്റാര്‍ട്ട് അപ് ഇന്ത്യയുടെ അംഗീകാരമുള്ള ഗോഡ്‌സ് ഓണ്‍ ഫൂഡ് സൊലൂഷന്‍സ് നിര്‍മിച്ച ജാക്ക്ഫ്രൂട്ട് 365 ഈസ്റ്റേണ്‍ കോണ്ടിമെന്റ്‌സാണ് വിപണനം ചെയ്യുന്നത്. ഇന്ത്യയിലും ഗള്‍ഫിലുമുള്ള അയ്യായിരത്തോളം റീട്ടെയില്‍ ഔട്ട്‌ലെറ്റുകൡ ലഭ്യമായ ഇത് ആമസോണിലൂടേയും ബിഗ്ബാസ്‌ക്കറ്റിലൂടേയും ഓണ്‍ലൈനായും ലഭിക്കുമെന്ന് ജെയിംസ് ജോസഫ് പറഞ്ഞു.

Next Story

RELATED STORIES

Share it