കാപ്പാ കേസ് പ്രതിയെ സഹോദരന്‍ കുത്തിക്കൊന്നു

കരുനാട് വീട്ടില്‍ മഹേഷ് ആണ് കൊല്ലപ്പെട്ടത്. മഹേഷിന്റെ സഹോദരന്‍ ഗിരീഷിനെ ചേര്‍ത്തല പോലിസ് കസ്റ്റഡിയിലെടുത്തു.

കാപ്പാ കേസ് പ്രതിയെ സഹോദരന്‍ കുത്തിക്കൊന്നു

ആലപ്പുഴ: ആലപ്പുഴ പള്ളിപ്പുറത്ത് കാപ്പാ കേസ് പ്രതിയെ സഹോദരന്‍ കുത്തിക്കൊന്നു. കരുനാട് വീട്ടില്‍ മഹേഷ് ആണ് കൊല്ലപ്പെട്ടത്. മഹേഷിന്റെ സഹോദരന്‍ ഗിരീഷിനെ ചേര്‍ത്തല പോലിസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. മദ്യപിച്ചതിന് ശേഷമുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന്് പോലിസ് പറയുന്നു്.

ഗിരീഷിന്റെ വീട്ടില്‍ വച്ചാണ് കൊലപാതകം നടന്നത്. ഇന്നലെ വൈകീട്ട് മുതല്‍ ഇവര്‍ തമ്മില്‍ വഴക്കായിരുന്നു. നിരവധി കേസുകളില്‍ പ്രതിയായ മഹേഷ് അടുത്തിടെയാണ് ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. മഹേഷിന് ഭാര്യയും രണ്ട് മക്കളും ഉണ്ട്.

RELATED STORIES

Share it
Top