Latest News

മുഈന്‍ അലിക്കെതിരെ നടപടി ആവശ്യപ്പെട്ടിട്ടില്ലെന്ന് യൂത്ത് ലീഗ് ദേശീയ നേതൃത്വം; പിന്തുണയുമായി സംസ്ഥാന വൈസ് പ്രസിഡന്റ്

ലീഗ് ആരുടെയും സ്വകാര്യ സ്വത്തല്ല. മുഈന്‍ അലി ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ ലീഗ് ഗൗരവത്തില്‍ ചര്‍ച്ച ചെയ്യണം.

മുഈന്‍ അലിക്കെതിരെ നടപടി ആവശ്യപ്പെട്ടിട്ടില്ലെന്ന് യൂത്ത് ലീഗ് ദേശീയ നേതൃത്വം; പിന്തുണയുമായി സംസ്ഥാന വൈസ് പ്രസിഡന്റ്
X

കോഴിക്കോട്: ലീഗ് നേതൃത്വത്തിന് എതിരെ വിമര്‍ശനം ഉന്നയിച്ച മുഈന്‍ അലിക്ക് എതിരെ യൂത്ത് ലീഗ് ദേശീയ നേതൃത്വം നടപടി ആവശ്യപ്പെട്ടതായുള്ള വാര്‍ത്തകള്‍ ദേശീയ നേതൃത്വം നിഷേധിച്ചു. ഇത്തരം ഒരു ശുപാര്‍ശയും ലീഗിന് നല്‍കിയിട്ടില്ലെന്ന് യൂത്ത് ലീഗ് ദേശീയ അധ്യക്ഷന്‍ ആസിഫ് അന്‍സാരി പറഞ്ഞു. മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി യോഗത്തിലേക്ക് യൂത്ത് ലീഗ് ദേശീയ ഭാരവാഹികളെ വിളിക്കും. ദേശീയ പ്രസിഡന്റ് നറല്‍ സെക്രട്ടറി എന്നിവരെ ഓണ്‍ലൈനില്‍ പങ്കെടുപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.


അതിനിടെ മുഈന്‍ അലിക്ക് പിന്തുണയുമായി യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് അന്‍വര്‍ സാദത്ത് രംഗത്തെത്തി. ആദ്യമായാണ് ഒരു യൂത്ത് ലീഗ് നേതാവ് പരസ്യമായി മുഈന്‍ അലിയെ അനുകൂലിച്ച് രംഗത്തെത്തുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അന്‍വര്‍ സാദത്ത് ഇത് പറഞ്ഞത്. ലീഗ് ആരുടെയും സ്വകാര്യ സ്വത്തല്ല. മുഈന്‍ അലി ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ ലീഗ് ഗൗരവത്തില്‍ ചര്‍ച്ച ചെയ്യണം. മുഈന്‍ അലിയെ അധിക്ഷേപിച്ചയാള്‍ക്ക് എതിരെ നടപടി വേണമെന്നും ഇത്തരം വൃത്തികേടുകള്‍ പാര്‍ട്ടിയില്‍ പാടില്ലെന്നും പോസ്റ്റില്‍ പറയുന്നു.




Next Story

RELATED STORIES

Share it