Latest News

നിരവധി മോഷണക്കേസുകളില്‍ പ്രതിയായ യുവാവ് പിടിയില്‍

പാലക്കാട് നെല്ലായ ഏഴുവന്തല ചക്കിങ്ങ തൊടിയില്‍ നൗഷാദ്(40)ആണ് പിടിയിലായത്. സിനമാ സ്‌റ്റൈലില്‍ ഏറെ നേരത്തെ സാഹസിക സംഘട്ടനത്തിനൊടുവിലാണ് നാട്ടുകാരും പോലിസും ഏഴടിയിലധികം പൊക്കമുള്ള നൗഷാദിനെ കീഴ്‌പ്പെടുത്തിയത്.

നിരവധി മോഷണക്കേസുകളില്‍ പ്രതിയായ യുവാവ് പിടിയില്‍
X

താനൂര്‍: ദിവസങ്ങളായി താനൂരുകാരുടെ ഉറക്കം കെടത്തിയ കളളനെ തന്ത്രപരമായി നാട്ടുകാരും പോലിസും ചേര്‍ന്ന് പിടികൂടി. പാലക്കാട് നെല്ലായ ഏഴുവന്തല ചക്കിങ്ങ തൊടിയില്‍ നൗഷാദ്(40)ആണ് പിടിയിലായത്. സിനമാ സ്‌റ്റൈലില്‍ ഏറെ നേരത്തെ സാഹസിക സംഘട്ടനത്തിനൊടുവിലാണ് നാട്ടുകാരും പോലിസും ഏഴടിയിലധികം പൊക്കമുള്ള നൗഷാദിനെ കീഴ്‌പ്പെടുത്തിയത്. ഇയാള്‍ പതിവായി മലബാര്‍ എക്‌സ്പ്രസിനാണ് താനൂരിലെത്തുന്നതെന്ന് മനസിലാക്കിയതോടെ പിന്തുടരാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ ഒരു സംഘം പരപ്പനങ്ങാടിയില്‍ നിന്ന് ട്രെയിനില്‍ കയറി ഇയാളെ നിരീക്ഷിക്കുകയായിരുന്നു താനൂരില്‍ ഇറങ്ങിയതോടെ പോലിസ് പ്രതിയെ പിടിക്കാനുള്ള ശ്രമം ഏറ്റെടുക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് പ്രതി പിടിയിലായത്.

മോഷണം പതിവായതോടെയാണ് നാട്ടുകാര്‍ തന്നെ മുന്നിട്ടിറങ്ങി അന്വേഷണം ആരംഭിച്ചത്. ഇതിനിടയിലാണ് ട്രെയിനിലെത്തുന്ന മോഷ്ടാവിനെ കുറിച്ച് വിവരം ലഭിച്ചത്. പ്ലാറ്റ് ഫോമില്‍ ഇറങ്ങിയ ഇയാളെ പോലിസിന്റെ സഹായത്തോടെ കീഴ്‌പ്പെടുത്തുകയായിരുന്നു. പ്രതി രക്ഷപ്പെടാനുള്ള സാധ്യത മുന്നില്‍ കണ്ട് സിഐ എം സിദ്ധിഖിന്റെ നേതൃത്വത്തില്‍ പോലിസ് റെയില്‍ വേസ്‌റ്റേഷനിലും പരിസരങ്ങളിലും നിലയുറപ്പിച്ചിരുന്നു. റെയില്‍ പാളത്തിലൂടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി പിന്‍തുടര്‍ന്നവരെ കായികമായി നേരിടുകയും ചെയ്തു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് മോഷ്ടാവിനെ പിടികൂടിയത്.പട്ടാമ്പി, ഷൊര്‍ണൂര്‍ തുടങ്ങിയ പോലിസ് സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ കേസുകളുണ്ടെന്ന് സിഐ സിദ്ധീക്ക് പറഞ്ഞു.

കഴിഞ്ഞദിവസം കാട്ടിലയങ്ങാടി മുണ്ടതോട് മുഹമ്മദ് യൂസഫ്, വൈദ്യാരകത്ത് കുഞ്ഞി ബാവ എന്നിവരുടെ വീടുകളില്‍ നിന്ന് 13 പവന്‍ സ്വര്‍ണമാണ് മോഷണം പോയത്. സമീപത്തെ ഒലിയില്‍ മമ്മുട്ടിയുടെ വീട്ടില്‍ മോഷണ ശ്രമം നടന്നെങ്കിലും വീട്ടുകാര്‍ ഉണര്‍ന്നതോടെ രക്ഷപ്പെടുകയായിരുന്നു. വാതില്‍ തകര്‍ത്ത് അകത്ത് കടന്നായിരുന്നു വീടുകളിലെ മോഷണം. കഴിഞ്ഞ ഞായറാഴ്ച രാത്രി താനൂര്‍ മൂലക്കല്‍ മസ്ജിദുല്‍ നൂറിലെ രണ്ട് സംഭാവനപെട്ടികള്‍ കുത്തിത്തുറന്നും കവര്‍ച്ച നടത്തി. അതോടെയാണ് നാട്ടുകാര്‍ കള്ളനെ തേടി രംഗത്തിറങ്ങിയത്. പ്രതിയില്‍ നിന്ന് മോഷണത്തിന് ഉപയോഗിക്കുന്ന സാമഗ്രികള്‍ പോലിസ് കണ്ടെടുത്തു.

Next Story

RELATED STORIES

Share it