Latest News

കൊച്ചിയില്‍ വീടിനുള്ളില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് യുവതിയുടെ മൃതദേഹം

കൊച്ചിയില്‍ വീടിനുള്ളില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് യുവതിയുടെ മൃതദേഹം
X

കൊച്ചി: ഇളംകുളത്ത് വീടിനുള്ളില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശിനിയായ യുവതിയുടേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ദിവസങ്ങളുടെ പഴക്കമുള്ളതിനാല്‍ അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ഭര്‍ത്താവ് ഒളിവിലാണ്. പരിസരത്ത് ദുര്‍ഗന്ധമനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ പോലിസിനെ അറിയിക്കുകയായിരുന്നു. പോലിസെത്തി പരിശോധന നടത്തിയപ്പോഴാണ് കവറില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

Next Story

RELATED STORIES

Share it