Latest News

പാറശ്ശാലയില്‍ യുവാവ് വെട്ടേറ്റ് മരിച്ചു

പാറശ്ശാലയില്‍ യുവാവ് വെട്ടേറ്റ് മരിച്ചു
X

തിരുവനന്തപുരം: പാറശാല ഇഞ്ചിവിളയില്‍ യുവാവ് വെട്ടേറ്റ് മരിച്ചു. ഇഞ്ചിവിള സ്വദേശി രഞ്ജിത്താണ് കൊല്ലപ്പെട്ടത്. രഞ്ജിത്തിന്റെ വീടിനു സമീപത്ത് ഒരു വിവാഹ സല്‍ക്കാരമുണ്ടായിരുന്നു. ഇതിനുശേഷം സുഹൃത്തുക്കളായ റിജു, വിപിന്‍, രജി എന്നിവര്‍ രഞ്ജിത്തിനൊപ്പം മദ്യപിച്ചു. മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തിനിടെ റിജുവും രജിയും ബിയര്‍ കുപ്പി പൊട്ടിച്ച് രഞ്ജിത്തിന്റെ കഴുത്തില്‍ വെട്ടുകയായിരുന്നു. രഞ്ജിത്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ വിപിന്‍ ചികില്‍സയിലാണ്. റിജുവിനെയും രജിയേയും പോലിസ് കസ്റ്റഡിയിലെടുത്തു.

Next Story

RELATED STORIES

Share it